നമ്മുടെ വീടിന്റെ അടുക്കളയിൽ വളരെ വിരളമായി കാണുന്ന ഒരു വിഭവമാണ് പിസ. ഉണ്ടാക്കുന്നതിനുള്ള പ്രയാസം തന്നെയാണ് അടുക്കളയിൽ പിസക്ക് അത്ര വലിയ ഒന്നും ലഭിക്കാത്തത്. എന്നാൽ നമ്മുടെ വീട്ടിലുണ്ടാക്കുന്ന ദോശയിൽ പിസ ഒന്നു പരീക്ഷിച്ചു നോക്കിയാലോ? സൂപ്പറായിരിക്കും. വിപണിയിൽ ലഭിക്കുന്ന ചില ചേരുവകൾ ചേർത്ത് നമുക്ക് ഈസിയായി ദോശയിൽ പിസയുണ്ടാക്കം. അതിന് ആവശ്യമായ ചേരുവകൾ പരിചയപ്പെടാം.
ചേരുവകൾ
1, കട്ടിയുള്ള ദോശമാവ് - ഒരു കപ്പ്.
2. ഫില്ലിംഗിന്
#ബട്ടൺ കൂൺ വഴറ്റിയത് – കാൽ കപ്പ്
(ബട്ടറും ഉപ്പും ചേർത്ത്)
#കാരറ്റ് ഗ്രേറ്റ് ചെയ്തത് – 1 ടേബിൾ സ്പൂൺ
# കാപ്സിക്കം ചെറുതായി കനം കുറച്ച് അരിഞ്ഞത് – 1 ടേബിൾ സ്പൂൺ
# സവാള ചെറുതായി കനം കുറച്ച് അരിഞ്ഞത് – 1 ടേബിൾ സ്പൂൺ
# മല്ലിയില പൊടിയായി അരിഞ്ഞത് – 1 ടീസ്പൂൺ
#കുരുമുളകുപൊടി – ആവശ്യത്തിന്
3. ചീസ് ഗ്രേറ്റ് ചെയ്തത് – ടോപ്പിംഗിന്
തയാറാക്കുന്ന വിധം;
രണ്ടാമത്തെ ചേരുവകൾ വെണ്ണ ചേർത്ത് വഴറ്റിയെടുക്കുക. തവയിൽ ദോശമാവ് കനത്തിൽ പരത്തിക്കഴിഞ്ഞ് മുകളിൽ കൂൺ മിശ്രിതം നിരത്തുക. ശേഷം ചീസ് വിതറി ചെറുതീയിൽ ദോശ അടച്ചുവച്ച വേവിച്ചെടുക്കുക. ദോശ തിരിച്ചിടരുത്.