വാസ്തുദോഷങ്ങൾ കൊണ്ട് കുടുംബാംഗങ്ങളുടെ ജീവിതത്തിൽ ദോഷകരമായ ഫലങ്ങൾ ഉണ്ടാവാറുണ്ട്. കല്യാണ തടസം മുതലായവ ഇതിന്റെ ഫലമായി ഉണ്ടാവാം. പഴയ വീടുകൾ വാസ്തുദോഷം മാറ്റുന്നതിനായി പുതുക്കി പണിയുന്നതിലും നല്ലത് വീടിനെ ഫെങ്ഷു പ്രകാരം എനർജൈസ് ചെയ്യുന്നതാണ്.
പഴയ വീടുകൾ ഭാഗീകമായി പൊളിച്ച് കളഞ്ഞ് പുതിയ വീട് വയ്ക്കുന്നവരാണ് വളരെ ശ്രദ്ധിയ്‌ക്കേണ്ടത്. വ്യക്തമായ പ്ലാനിംഗില്ലാതെ വീട് പൊളിച്ച് പുതുക്കുമ്പോൾ വാസ്തു ശാസ്ത്രപരമായ പിഴവുകളുണ്ടാവാൻ സാദ്ധ്യതയുണ്ടാവും. സാധാരണയായി പഴയ വീടിന്റെ മുൻഭാഗം മാത്രം പൊളിച്ച് മാറ്റി പുതുക്കിപണിയുന്നവരാണ് കൂടുതൽ പേരും എന്നാൽ വ്യക്തമായ പ്ലാനിങ് ഇല്ലാതിരുന്നാൽ ഉദ്ദേശിച്ച ബഡ്ജറ്റിൽ പണി പൂർത്തിയാക്കാനും കഴിയാറില്ല.