തൃക്കരിപ്പൂർ : മൂന്നര വയസുള്ള മകനെ ഉപേക്ഷിച്ച് വീട്ടമ്മ വീണ്ടും ഒളിച്ചോടി. ആറ് മാസം മുമ്പ് ടാക്സി ഡ്രൈവർക്കൊപ്പം ഒളിച്ചോടിപ്പോയി തിരിച്ചു വന്ന വീട്ടമ്മയാണ് വീണ്ടും ഒളിച്ചോടിയത്. തൃക്കരിപ്പൂർ ഒളവറ സ്വദേശിനിയാണ് വീട്ടമ്മ. ഭർത്താവിന്റെ പാണപ്പുഴയിലെ വീട്ടിൽ നിന്നാണ് മൂന്നര വയസുള്ള കുട്ടിയെയും ഉപേക്ഷിച്ച് വീട്ടമ്മ പോയത്. ആറ് മാസം മുമ്പ് ഒളിച്ചോടിയപ്പോൾ പോലീസ് പിടികൂടി തിരിച്ചെത്തിച്ച വീട്ടമ്മയ്ക്ക് കൗൺസിലിംഗ് നൽകുകയും ഭർത്താവ് സ്വീകരിക്കാൻ തയ്യാറാവുകയുമായിരുന്നു. സംഭവത്തിൽ ബന്ധുക്കൾ പൊലീസിൽ പരാതി നൽകി.