et

കോഴിക്കോട്: ലോക്സഭാ തിരഞ്ഞെടുപ്പിൽ മൂന്നാമതൊരു സീറ്റിന് കൂടി മുന്നണിയിൽ ആവശ്യപ്പെടുന്നതിന് ലീഗിന് അർഹതയുണ്ടെന്ന് മുസ്ലീം ലീഗ് ദേശീയ ഓർഗനൈസിംഗ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീർ എം.പി മാദ്ധ്യമ പ്രവർത്തകരോട് പറഞ്ഞു. രാഹുൽ ഗാന്ധിയുമായി ഇക്കാര്യം സംസാരിച്ചിട്ടില്ല. എല്ലാത്തിനും അതിന്റേതായ സമയമുണ്ട്. സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട കാര്യങ്ങളിലേക്ക് പോകുന്നതേയുള്ളു. ഏത് സീറ്റാണെന്നകാര്യം ഘടകകക്ഷികളുമായി കൂടിചേർന്ന് ആലോചിക്കേണ്ടതാണെന്ന് അദ്ദേഹം പറഞ്ഞു.