mi

മികച്ച ബഡ്ജറ്റ് സ്മാർട്ട് ടിവിയുമായി ഷവോമി. എം.ഐ എൽ.ഇ.ഡി 4Xപ്രോ എന്ന 55ഇഞ്ച് മോഡൽ ടിവിയാണ് ഇപ്പോൾ പുറത്തിറക്കിയിരിക്കുന്നത്. മിഡ് റേഞ്ച് സ്മാർട്ട് ഫോൺ മേഖല പിടിച്ചടക്കിയ ശേഷം സമാർട്ട് ടിവി മേഖലയിലും വിപ്ലവം സൃഷ്ടിക്കാനുള്ള ശ്രമത്തിലാണ് ഷവോമി. ഏറ്റവും അവസാനം പുറത്തിറക്കിയ 55ഇഞ്ച് 4കെ എച്ച്.ഡി.ആർ ടിവിക്ക് ഇന്ത്യയിൽ വൻ ജനപ്രീതിയാണ് ലഭിച്ചത്.
ആൻഡ്രോയിഡ് 8 ടിവി - പാച്ച്‌വാൾ യു.ഐയുമായി ചേർന്നാണ് എം.ഐ എൽ.ഇ.ഡി 4Xപ്രോ ടി.വിയുടെ പ്രവർത്തനം. ഇത് ടി.വിയെ കൂടുതൽ മികച്ച രീതിയിൽ കൈകാര്യം ചെയ്യാൻ സഹായിക്കുന്നു. കൊഡാക്,​ ഐഫാൽക്കൺ,​ ടി.സി.എൽ തുടങ്ങിയ കമ്പനികളുടെ 55ടിവിയെ അപേക്ഷിച്ച് മികച്ച അനുഭവമാണ് ഷവോമിയുടെ എം.ഐ എൽ.ഇ.ഡി 4Xപ്രോയിൽ ലഭിക്കുന്നത്.

55 ഇഞ്ച് യു.എച്ച്.ഡി എച്ച്.ഡി.ആര്‍ എല്‍.ഇ.ഡി ഡിസ്‌പ്ലേയാണ് ടിവിക്കുള്ളത്. മികച്ച ശബ്ദം നല്‍കുന്നതിനായി 20 വാട്ടിന്റെ സ്പീക്കറും ടിവിയിലുണ്ട്. ഗൂഗിളിന്റെ പിന്‍ബലത്തോടെയുള്ള ബിൾട്ട്-ഇൻ ക്രോം കാസ്റ്റ് സംവിധാനമാണ് ടി.വിയിലുള്ളത്. വോയിസ് കമാന്റിനായാണ് ഈ സംവിധാനം ഉപയോഗിച്ചിരിക്കുന്നത്.
ബ്ലൂടൂത്ത് അധിഷ്ഠിത സ്മാർട്ട് റിമോട്ട് കൺട്രോളാണ് ടി.വിക്കുള്ളത്. 64 ബിറ്റ് ക്വാഡ്‌കോർ പ്രോസസ്സറും 2 ജി.ബി റാമും ടി.വിക്ക് കരുത്തു പകരുന്നു. 8 ജി.ബിയാണ് എം.ഐ എൽ.ഇ.ഡി 4Xപ്രോയുടെ ഇന്റേണൽ മെമ്മറി ശേഷി. 3840X2160 പിക്‌സൽ ഡിസ്‌പ്ലേ റെസലൂഷനിലുള്ള സ്‌ക്രീൻ തന്നെയാണ് ടി.വിയെ താരമാക്കുന്നത്. 10 ബിറ്റ് പാനൽ ടിവിക്ക് പ്രത്യേക പിക്ചർ ക്വാളിറ്റിയാണ് നൽകുന്നത്. 1024 ഷെയ്ഡുകൾ പുറപ്പെടുവിക്കാൻ കഴിയുന്ന പാനലാണ് ടിവിയിലുള്ളത്. ഒറ്റവാക്കിൽ പറഞ്ഞാൽ ഡിസ്‌പ്ലേ ക്വാളിറ്റിയിൽ എം.ഐ എൽ.ഇ.ഡി 4Xപ്രോ കിടിലനാണ്.

mi

60HZ ന്റെ സ്റ്റാൻഡേർഡ് റിഫ്രഷ് റേറ്റാണ് ടി.വിക്കുള്ളത്. കൂടാതെ എച്ച്.ഡി.ആർ സപ്പോർട്ടും ടിവിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. മികച്ച 4കെ കണ്ടന്റ് പ്ലേബാക്ക് ടിവിക്കുണ്ടെങ്കിലും ആമസോൺ പ്രൈം വീഡിയോ, നെറ്റ്ഫ്ലിക്‌സ് എന്നിവ പ്രവർത്തിക്കാത്തത് ഒരു കുറവാണെങ്കിലും 1080 പിക്സൽ വീഡിയോ കണ്ടന്റ് പ്ലേബാക്ക് അവിസ്മരണീയ അനുഭവമാണ് നൽകുന്നത്.
സെക്കന്റിൽ 60 ഫ്രയിംസ് കണ്ടന്റ് പുറപ്പെടുവിക്കുന്ന 4കെ ഫയലുകൾ മിഴിവാർന്ന രീതിയിൽ തന്നെകാണാം. ചെറിയ രീതിയിൽ ലൈറ്റ് റിഫ്ലക്ട് ചെയ്യുന്ന പാനലായതു കൊണ്ടുതന്നെ റൂമിന്റെ ലൈറ്റിംഗ് അൽപ്പം ശ്രദ്ധിച്ചാൽ മികച്ച കളർ പ്രൊഡക്ഷൻ ടി.വി നൽകും. ഫുൾ എച്ച്.ഡി വീഡിയോ കാണുമ്പോൾ ഗ്രാഫിക്‌സ് എഞ്ചിൻ മിന്നുന്ന പ്രകനമാണ് കാഴ്ചവെക്കുന്നത്.
ആൻഡ്രോയിഡിൽ പ്രവർത്തിക്കുന്നത് കൊണ്ട് വി.എൽ.സി, എം.എക്‌സ് പ്ലയർ, ഫേസ്ബുക്ക്, അടക്കമുള്ള ആപ്പുകൾ ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്ന് ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാനുള്ള സൗകര്യവുമുണ്ട്. പാച്ച്-വാൾ യു.ഐ പ്രകാരം നിങ്ങൾക്കിഷ്ടപ്പെട്ട ആപ്പുകളെയും മറ്റ് ടി.വി സംവിധാനങ്ങളെയും ഒരേസമയം സ്വിച്ച് ചെയ്യാൻ സാധിക്കും. ഇതിലുപരി ലോകത്തെമ്പാടുമുള്ള കണ്ടന്റ് സേർച്ച് ചെയ്യാനായി യൂണിവേഴ്‌സൽ സെർച്ച് സംവിധാനവും ഷവോമി ടി.വിയിൽ ഉൾക്കൊള്ളിച്ചിരിക്കുന്നു. പിക്ചർ,​ ഓഡിയോ, കണക്ടീവിറ്റി, നെറ്റ്-വർക്ക് സംവിധാനങ്ങളിലെല്ലാം ടി.വി മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്.


അടുത്തിടെ പുറത്തിറങ്ങിയ 49 ഇഞ്ച് ഷവോമി എം.ഐ ടി.വിക്ക് സമാനമായ ഡിസൈന്‍ തന്നെയാണ് പുതിയ മോഡലിലുമുള്ളത്. ടി.വിയുടെ മുൻഭാഗത്ത് വലിയ മാറ്റമൊന്നും വരുത്തിയിട്ടില്ല. 20വാട്ടിന്റെ കരുത്തൻ സ്പീക്കറുകൾ മികച്ച ശബ്ദാനുഭവവും നൽകുന്നു. ഡി.ടി.എച്ച് സർവീസുകൾ വഴിയുള്ള വിഷ്വൽ കണ്ടന്റിനു മാത്രം ഉതകുന്ന ശബ്ദമാണ് ടിവി നൽകുന്നത്. എന്നാൽ ഹോളിവുഡ് സിനിമാ അനുഭവം കൃത്യമായി ലഭിക്കണമെങ്കിൽ ഹോം തീയേറ്ററോ മറ്റ് സ്പീക്ക‌ർ സംവിധാനങ്ങളോ ടി.വിയുമായി ഘടിപ്പിക്കേണ്ടിവരും.
2 യു.എസ്.ബി പോർട്ട്, 3 എച്ച്.ഡി.എം.ഐ പോർട്ട്, ഒരു ഏഥർനെറ്റ് പോർട്ട്, S/PDIF ഓഡിയോ പോർട്ട്, എ.വി ഇൻപുട്ട്, ബ്ലൂടൂത്ത് എന്നീ കണക്ടീവിറ്റി സംവിധാനങ്ങളും ടി.വിയിലുണ്ട്. മികച്ച സ്മാർട്ട് ടി.വി അനുഭവം നൽകാൻ കഴിയുന്ന ഫീച്ചറുകളെല്ലാം കമ്പനി ഈ മോഡലിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. മികച്ച 4കെ ഔട്ട്പുട്ട് ഏവരെയും ആകർഷിക്കുന്നതാണ്. ബഡ്ജറ്റ് വിലയ്ക്ക് ലഭിക്കാവുന്ന മികച്ച 55ഇഞ്ച് മോഡൽ ടിവി തന്നെയാണ് എം.ഐയുടെ എൽ.ഇ.ഡി 4Xപ്രോ.

mi

പ്രധാന ആകർഷണങ്ങൾ..