1. ഇന്ത്യൻ ആസൂത്രണത്തിന്റെ പിതാവ്?
എം. വിശ്വേശരയ്യ
2. മനുഷ്യശരീരത്തിലെ ഏതവയവത്തിലാണ് 'സാർസ്" രോഗം ബാധിക്കുന്നത്?
ശ്വാസകോശം
3. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് മികച്ച പ്രവർത്തനത്തിന് കേരള സർക്കാർ ഏർപ്പെടുത്തിയ പുരസ്കാരമാണ്?
സ്വരാജ് ട്രോഫി
4. ഇന്ത്യൻ പ്രസിഡന്റിന് രാജ്യസഭയിലേക്ക് എത്രപേരെ നിർദ്ദേശിക്കാം?
12
5. ഇന്ത്യയിലെ ആദ്യത്തെ ആർച്ചുഡാമായ ഇടുക്കിയുടെ ഉദ്ഘാടനം നടന്നത് എന്ന്?
1976 ഫെബ്രുവരി 13
6. എന്നാണ് ന്യൂയോർക്ക് ലോകവ്യാപാരകേന്ദ്രം ഭീകരാക്രമണത്തിന് വിധേയമായത്?
11- 9 - 2001
7. ജയ് ജവാൻ ജയ് കിസാൻ എന്ന മുദ്രാവാക്യത്തിന്റെ ശില്പി ആര്?
ലാൽ ബഹദൂർ ശാസ്ത്രി
8. പി.ടി. ഉഷ ഏഷ്യൻ ട്രാക്ക് ആൻഡ് ഫീൽഡ് മീറ്റിൽ ആദ്യ ഗോൾഡ് മെഡൽ നേടിയ വർഷം ഏത്?
1982
9. കൈലാസനാഥ ക്ഷേത്രം സ്ഥിതിചെയ്യുന്നതെവിടെ?
എല്ലോറയിൽ
10. 'ഗ്ളോബലൈസേഷൻ ആൻഡ് ഇറ്റ്സ് ഡിസ്ക്കണ്ടന്റസ് " എന്ന വിവാദ പുസ്തകം രചിച്ച സാമ്പത്തിക ശാസ്ത്ര നോബൽ ജേതാവ് ആര്?
ജോസഫ് സ്റ്റിഗ്ളിറ്റ്സ്
11. കേളു ചരൺ മഹാപാത്ര ഏതു നൃത്തവുമായി ബന്ധപ്പെടുന്നു?
ഒഡീസി
12. കേരളത്തിലെ ഗ്രാമീണ മേഖലയിൽ പ്രൈമറി ഹെൽത്ത് സെന്റർ എത്ര ചുറ്റളവിൽ സേവനം ലഭ്യമാക്കുന്നു?
40 സ്ക്വയർ കി.മീ.
13. ചാരുലത എന്ന സിനിമ സംവിധാനം ചെയ്തത്?
സത്യജിത്ത് റേ
14. ഹാരപ്പ, മോഹൻജോതാരോ സംസ്കാരം കണ്ടെത്തിയത് ആര്?
ജോൺ മാർഷൽ
15. കണ്ണിന്റെ പ്രവർത്തനത്തെ സഹായിക്കുന്ന ജീവകം?
ജീവകം എ
16. സൈനിക സഹായ വ്യവസ്ഥയിൽ ആദ്യമായി ഒപ്പുവച്ചതാര്?
ഹൈദരാബാദിലെ നൈസാം
17. കേരളത്തിലെ ഏറ്റവും കൂടുതൽ വ്യവസായവൽക്കരിക്കപ്പെട്ട ജില്ല ഏത്?
ഇടുക്കി