dali

സെന്റ് പീറ്റേഴ്സ്ബർഗ്: എന്റെ മരണത്തിൽ ഞാൻ വിശ്വസിക്കുന്നില്ല. നിങ്ങളോ?

ചിത്രരചനാ സ്റ്റാൻഡിനു മുന്നിലിരുന്ന് ചോദിക്കുന്നത് സാക്ഷാൽ സാൽവദോർ ദാലി. 1989ൽ അന്തരിച്ച ലോകപ്രശസ്ത സർ റിയലിസ്റ്റ് ചിത്രകാരന്റെ സംസാരത്തിന് കാതോർക്കാൻ ആഗ്രഹമുണ്ടോ? സെന്റ് പീറ്റേഴ്സ്ബർഗിലെ ദാലി മ്യൂസിയത്തിലെത്തിയാൽ മതി.

ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സഹായത്തോടെ പുനർനിർമ്മിക്കപ്പെട്ട സാൽവദോർ ദാലി നിങ്ങളോട് സംസാരിക്കും. ജീവിതത്തെയും മരണത്തെയും പറ്റി, ഉരുകുന്ന ക്ലോക്ക്, കത്തുന്ന ജിറാഫ്, ഗലാറ്റിയ തുടങ്ങി അദ്ദേഹത്തിന്റെ ചിത്രങ്ങളെ പറ്റി...
ദാലി ലൈവ്സ്: ആർട്ട് മീറ്റ്സ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എന്ന എക്സിബിഷന്റെ ഭാഗമായാണ് ദാലിയുടെ താത്പര്യങ്ങളെയും കഴിവുകളെയും അടിസ്ഥാനമാക്കി ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സഹായത്തോടെ

അദ്ദേഹത്തിന്റെ വർത്തമാനങ്ങൾ അതിഥികൾക്കായി സജ്ജീകരിച്ചിരിക്കുന്നത്.

ചിത്രരചനാ സ്റ്റാൻഡിനു മുന്നിലിരുന്ന് മരണത്തെപ്പറ്രിയും നിലനില്പിനെ പറ്റിയും ദാലി പറഞ്ഞു തരും.

കൊമ്പൻ മീശയും ഉണ്ടക്കണ്ണുകളുമുള്ള ദാലിയുടെ രൂപം ഒറിജിനലിനെ വെല്ലുന്നതാണ്. ശബ്ദത്തിൽ ചെറിയ മാറ്റമുണ്ടെങ്കിലും ഭാവപ്രകടനങ്ങളും ശരീരഭാഷയും അനശ്വര കലാകാരന്റേതു തന്നെ.