actor-

കൊച്ചി: ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച നടൻ ശ്രീനിവാസന്റെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്ന് ആശുപത്രി അധിക‌ൃതർ അറിയിച്ചു. ഇന്ന് രാവിലെ ഡബ്ബിങ്ങിനായി ലാൽ മീഡിയയിൽ എത്തിയപ്പോഴാണ് ശ്വാസ തടസവും നെഞ്ചുവേദനയും അനുഭവപ്പെട്ടത്. ഉടനെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.

ഇതിനിടയിൽ അദ്ദേഹത്തിന്റെ ചികിത്സാ ഹിസ്റ്ററി ആസ്റ്റർ മെഡിസിറ്റിയിലായതിനാൽ അവിടേക്ക് മാറ്റാൻ ആലോചനയുണ്ടായിരുന്നു. ശ്രീനിവാസനെ നാളെ വെന്റിലേറ്ററിൽ നിന്നും മാറ്റാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ശ്വാസകോശത്തിൽ ഫ്ലൂയിഡ് നിറഞ്ഞതും നീർക്കെട്ടുണ്ടായതുമാണ് അദ്ദേഹത്തിന്റെ ആരോഗ്യനിലയെ ബാധിച്ചത്.

നിവിൻ പോളി,​ അജു വർഗീസ് എന്നിവർ മകൻ ധ്യാൻ ശ്രീനിവാസനോടൊപ്പം ആശുപത്രിയിലുണ്ട്. വിനീത് ശ്രീനിവാസൻ ചെന്നെെയിൽ നിന്ന് നാട്ടിലേക്ക് പുറപ്പെട്ടിട്ടുണ്ട്.