ന്യൂഡൽഹി: രാജ്യത്തെ ഏറ്റവും വലിയ എണ്ണ വിതരണ കമ്പനിയായ ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ നടപ്പു സാമ്പത്തിക വർഷത്തെ മൂന്നാംപാദമായ ഒക്‌ടോബർ-ഡിസംബറിൽ 716.82 കോടി രൂപയുടെ ലാഭം രേഖപ്പെടുത്തി. മുൻവർഷത്തെ സമാനപാദത്തെ അപേക്ഷിച്ച് 90.9 ശതമാനമാണ് ഇടിവ്. കഴിഞ്ഞവർഷം ഡിസംബർ പാദത്തിൽ കമ്പനി 7,883.22 കോടി രൂപയുടെ ലാഭം നേടിയിരുന്നു.
നാല് വർഷത്തെ ഉയരത്തിൽ നിന്ന് രാജ്യാന്തര ക്രൂഡോയിൽ വില ഒക്‌ടോബർ-ഡിസംബറിൽ കുത്തനെ താഴ്‌ന്നതാണ് കമ്പനിയുടെ ലാഭം ഇടിയാൻ കാരണം. അതേസമയം, വിറ്റുവരവ് 1.30 ലക്ഷം കോടി രൂപയിൽ നിന്ന് 1.60 ലക്ഷം കോടി രൂപയായി ഉയർന്നു. കഴിഞ്ഞപാദത്തിൽ ഇന്ധന വില്‌പന മൂന്ന് ശതമാനം ഉയർന്ന് 21.5 മില്യൺ ടണ്ണിലെത്തി. 2017ലെ സമാനപാദത്തിൽ വില്‌പന 18.23 മില്യൺ ടണ്ണായിരുന്നു.