പ്രയാഗ് രാജ്: കുംഭമേള നടക്കുന്ന പ്രയാഗ് രാജിൽ പുണ്യസ്നാനം നടത്തിയ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ പരിഹസിച്ച് ശശി തരൂർ എം.പിയുടെ ട്വീറ്റ്. യോഗി സ്നാനം നടത്തുന്ന ചിത്രത്തിനൊപ്പം പാപങ്ങൾ ഗംഗയിൽ കഴുകിക്കളയുന്നു എന്ന് ശശി തരൂർ ട്വീറ്റ് ചെയ്തു.
നിങ്ങൾക്ക് ഗംഗയെ വൃത്തിയാക്കണം, അതേസമയം പാപങ്ങൾ അവിടെ തന്നെ കഴുകി കളയുകയും ചെയ്യണം. ഈ സംഗമത്തില്‍ എല്ലാവരും നഗ്നരാണ്. ജയ് ഗംഗാ മയ്യാ കി- എന്നായിരുന്നു തരൂരിന്റെ ട്വീറ്റ്. ഇതിന് പിന്നാലെ തരൂർ ആദ്യം സ്വന്തം പാപങ്ങൾ കഴുകിക്കളയട്ടെ എന്ന് ബി.ജെ.പിയുടെ മന്ത്രി സിദ്ധാർത്ഥ് നാഥ് സിംഗ് പ്രതികരിച്ചു.
കുംഭമേള നടക്കുന്ന പ്രയാഗ് രാജിൽ കാബിനറ്റ് മീറ്റിംഗ് വിളിച്ചുകൂട്ടിയതിന് പിന്നാലെയാണ് ഗംഗയിൽ യോഗി ആദിത്യനാഥ് പുണ്യസ്നാനം നടത്തിയത്.
गंगा भी स्वच्छ रखनी है और पाप भी यहीं धोने हैं। इस संगम में सब नंगे हैं!
— Shashi Tharoor (@ShashiTharoor) January 29, 2019
जय गंगा मैया की! pic.twitter.com/qAmHThAJjD