vastu

ഗൃഹനിർമ്മാണത്തിൽ അടുക്കളയുട സ്ഥാനം കണ്ടെത്തുക പ്രധാനപ്പെട്ട ഒരു കാര്യമാണ്. സ്ഥാനങ്ങൾക്ക് മാറ്റം സംഭവിച്ചാൽ അത് സുഖമുള്ള ജീവിതത്തെ ബാധിക്കുമെന്നാണ് വാസ്തു ശാസ്ത്രകാരൻമാർ അഭിപ്രായപ്പെടുന്നു. പുതിയ വീട് വയ്ക്കുമ്പോൾ അടുക്കള എല്ലാവിധ സൗകര്യമുള്ളത് ആയിരിക്കണമെന്നാണ് പറയുന്നത്.

വീടിന്റെ തെക്ക് കിഴക്ക് മൂലയാണ് അടുക്കളയ്ക്ക് ഏറ്റവും യോജിച്ച സ്ഥാനം. ഇത് അഗ്നിദേവന്റെ ദിശയായാണ് വിശ്വസിക്കുന്നത്. മാത്രമല്ല വടക്ക് പടിഞ്ഞാറ് മൂലയും അടുക്കളയ്ക്ക് അനുയോജ്യമായ സ്ഥാനമാണ്. വടക്ക് കിഴക്ക് അടുക്കള നിർമ്മിച്ചാൽ കുടുംബത്തിന്റെ സമാധാനം തകർക്കുമെന്ന് വാസ്തു വിദഗ്ദർ അഭിപ്രായപ്പെടുന്നു.തെക്ക് കിഴക്ക്, വടക്ക് പടിഞ്ഞാറ് ദിശകളിൽ മാത്രമാണ് വാസ്തു ശാസ്ത്രം അനുശാസിക്കുന്ന രീതിയില്‍ അടുക്കള നിർമ്മിക്കേണ്ടത്.

പാചകം ചെയ്യുന്ന സ്ഥലം വീടിന്റെ ഭിത്തിയോട് ചേർന്ന് ആയിരിക്കരുത്. വീട്ടിൽ ഫ്രിഡ്ജ് വടക്ക് പടിഞ്ഞാറ് മൂലയിൽ വയ്ക്കുന്നതാണ് ഏറ്റവും അനുയോജ്യം. ഗ്യാസ് സ്റ്റൗവ്വ് വയ്ക്കാൻ ഏറ്റവും നല്ല സ്ഥാനം അടുക്കളയുടെ തെക്ക് കിഴക്ക് മൂലയാണ്. അടുക്കളയുടെ വാതിൽ വടക്ക് കിഴക്ക് അല്ലെങ്കിൽ വടക്ക് ഭാഗത്തായിരിക്കാൻ പ്രത്യകം ശ്രദ്ധിക്കണം. അടുക്കളയ്ക്ക് ഒാറഞ്ച്,​ റോസ്,​ മഞ്ഞ തുടങ്ങിയ നിറങ്ങൾ ഉപയോഗിക്കുന്നതും നല്ലതാണ്.