1. സൈമണ്‍ ബ്രിട്ടോയുടെ മരണത്തില്‍ സംശയമുണ്ടെന്ന് ഭാര്യ സീന ഭാസ്‌കര്‍. ഒപ്പം ഉണ്ടായിരുന്നവര്‍ ബ്രിട്ടോയുടെ മരണത്തെക്കുറിച്ച് നല്‍കുന്ന വിശദീകരണം പല തരത്തില്‍. മരണത്തില്‍ വ്യക്തതയില്ലെന്നും സീന. മരണശേഷം നല്‍കിയ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റില്‍ ബ്രിട്ടോ ഹൃദ്രോഗി ആണെന്ന് രേഖപ്പെടുത്തി ഇരിക്കുന്നു എന്നാല്‍ ബ്രിട്ടോയ്ക്ക് ഹൃദയ സംബന്ധമായ അസുഖങ്ങള്‍ ഉണ്ടായിരുന്നില്ല എന്നും ഭാര്യ 2. തൃശ്ശൂരില്‍ ഒരു പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയ ബ്രിട്ടോയെ ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുക ആയിരുന്നു. ഓക്സിജനുള്ള ആംബുലന്‍സ് വേണമെന്ന് ബ്രിട്ടോ ആവശ്യപ്പെട്ടിരുന്നു എന്നും എന്നാല്‍ അത് ഇല്ലാത്ത വാഹനമാണ് കൊണ്ടുവന്നത് എന്നും സീന. മരണത്തെ കുറിച്ച് കൂടുതല്‍ പറയാനാവുക പാര്‍ട്ടിക്കാണ് എന്നും പ്രതികരണം 3. അതേസമയം, ബ്രിട്ടോയെ ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു എന്ന് ഡോക്ടര്‍ അബ്ദുള്‍ അസീസ്. പോസ്റ്റ്‌മോര്‍ട്ടം വേണ്ടാന്ന് കൂടെയുള്ളവര്‍ പറഞ്ഞതായും ഡോക്ടര്‍. ബ്രിട്ടോയ്ക്ക് സംഭവിച്ചത് എന്ത് എന്ന് തനിക്ക് അറിയാന്‍ അവകാശമുണ്ടെന്നും വിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കരുത് എന്നും സീന 4. കേരളത്തിന്റെ സാംസ്‌കാരിക പൈതൃകത്തെ ആര്‍.എസ്.എസ് മുറിവേല്‍പ്പിച്ചു എന്ന് മുഖ്യമന്ത്രി. ശബരിമലയെ കുറിച്ചുള്ള പ്രധാനമന്ത്രിയുടെ പരാമര്‍ശം കേരളത്തെ അപമാനിക്കുന്നത്. സുപ്രീംകോടതി വിധി പാലിക്കാന്‍ പ്രധാനമന്ത്രിക്ക് ബാധ്യത ഇല്ലേ എന്ന് മുഖ്യമന്ത്രിയുടെ ചോദ്യം. നിലയ്ക്കലും സന്നിധാനത്തും അക്രമം ഉണ്ടാക്കിയത് അദ്ദേഹത്തിന്റെ അനുയായികള്‍ അല്ലേ. അക്രമങ്ങളെ അപലപിക്കാതെ മോദി കേരളത്തെ അപമാനിച്ചെന്നും മുഖ്യന്‍
5. സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി എന്‍ഡോസള്‍ഫാന്‍ സമരസമിതി അംഗം ദയാഭായി. ദുരിതബാധിതരുടെ പട്ടിണി സമരത്തില്‍ നിന്ന് പിന്മാറാനുളള അഭ്യര്‍ഥന തളളുന്നു എന്ന് പ്രതികരണം. ഇരകള്‍ക്കെല്ലാം നല്‍കിയ വാഗ്ദാനങ്ങള്‍ സര്‍ക്കാര്‍ തന്നെ ലംഘിക്കുകയാണ്. അര്‍ഹരെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല എന്നും മെഡിക്കല്‍ പരിശോധന നടത്തി കണ്ടെത്തിയ അര്‍ഹര്‍ക്ക് പോലും സഹായം നല്‍കിയില്ലെന്നും ദയാഭായി. 6. തലസ്ഥാനത്ത് സമരം ആരംഭിച്ചത്, എന്‍ഡോസള്‍ഫാന്‍ ബാധിതരായ എട്ടുകുട്ടികളും അവരുടെ രക്ഷിതാക്കളും അടക്കം മുപ്പതംഗ സംഘം. അധികാരികളുടെ കണ്ണ് തുറക്കും വരെ പട്ടിണി സമരം തുടരും എന്നാണ് സമര സമിതിയുടെ നിലപാട്. മുഴുവന്‍ ദുരിത ബാധിതരെയും സര്‍ക്കാര്‍ ലിസ്റ്റില്‍ ഉള്‍പ്പെടുത്തുക, സുപ്രീം കോടതി വിധി പ്രകാരമുളള ധനസഹായം എല്ലാവര്‍ക്കും നല്‍കുക, കടങ്ങള്‍ എഴുതി തളളുക, പുനരധിവാസ ഗ്രാമം യാഥാര്‍ത്ഥ്യമാക്കുക തുടങ്ങിയവയാണ് സമരക്കാരുടെ ആവശ്യം. 7. അതേസമയം സര്‍ക്കാര്‍ കണക്കിലുളള 6212 ദുരിത ബാധിതര്‍ക്കും ധനസഹായമായി ഇതുവരെ 184 കോടി രൂപ ചെലവഴിച്ചെന്ന് വ്യക്തമാക്കി റവന്യു വകുപ്പിന്റെ വാര്‍ത്താക്കുറിപ്പ് . സുപ്രീം കോടതി വിധി പ്രകാരമുളള മൂന്ന് ഗഡുക്കളും നല്‍കിയെന്നും സമരത്തില്‍ നിന്ന് പിന്മാറണമെന്നും സര്‍ക്കാര്‍. 8. ശ്രീനാരായണ ഗുരുവിന്റെ ജനനം മുതല്‍ മഹാസമാധി വരെയുള്ള മുഹൂര്‍ത്തങ്ങള്‍ കോര്‍ത്തിണക്കി കൗമുദി ടിവി ഒരുക്കുന്ന മഹാഗുരു മെഗാ പരമ്പരയുടെ പ്രചരണം ഒന്‍പതാം ദിവസത്തില്‍. മാനന്തവാടി ജംഗ്ഷനില്‍ മാനന്തവാടി പൗരാവലി നല്‍കിയ സ്വീകരണം മാനന്തവാടി മുന്‍സിപ്പല്‍ വൈസ് ചേയര്‍പേഴ്സണ്‍ ശോഭാ രാജന്‍ ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് നടന്ന ഹാരാര്‍പ്പണ ചടങ്ങില്‍ ഗുരുധര്‍മ്മ പ്രചാരണ സഭ ജില്ലാ സെക്രട്ടറി കെ.ആര്‍ ഗോപി, എന്‍ മണിയപ്പന്‍, മുജീബ് റഹ്മാന്‍ തുടങ്ങിയവര്‍ പങ്കെടുത്തു 9. നടുറോഡില്‍ ട്രാഫിക് പൊലീസിനെ മര്‍ദ്ദിച്ച സംഭവത്തില്‍ കീഴടങ്ങിയ എസ്.എഫ്.ഐ നേതാവ് റിമാന്‍ഡില്‍. എസ്.എഫ്.ഐ ജില്ലാ കമ്മിറ്റി അംഗം നസീമിനെ 14 ദിവസത്തേക്ക് ആണ് റിമാന്‍ഡ് ചെയ്തത്. ഇന്ന് കന്റോണ്‍മെന്റ് പൊലീസ് സ്റ്റേഷനില്‍ ആണ് നസീം കീഴടങ്ങിയത്. യൂണിവേഴ്സിറ്റി കോളേജിനുള്ളില്‍ തന്നെ ഇയാള്‍ ഒളിവില്‍ കഴിയുന്നതായി സൂചന ലഭിച്ചിരുന്നു. ഇയാളെ പിടികൂടാന്‍ കഴിഞ്ഞ ദിവസം രാത്രി പൊലീസ് വ്യാപകമായ പരിശോധന നടത്തിയിരുന്നു. കീഴടങ്ങല്‍ ഇതിനു പിന്നാലെ 10. ഒന്നര മാസം മുന്‍പാണ് ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥരെ എസ്.എഫ്.ഐ നേതാവ് ഉള്‍പ്പെടെയുള്ളവര്‍ നടുറോഡില്‍ മര്‍ദ്ദിച്ചത്. ഡിസംബര്‍ 12നാണ് എസ്.എഫ്.ഐക്കാര്‍ പൊലീസിനെ നടുറോഡില്‍ വളഞ്ഞിട്ട് ആക്രമിച്ചത്. കേസിലെ ഒന്നാം പ്രതിയാണ് നസീം. ട്രാഫിക് നിയമലംഘനം തടഞ്ഞതിലുള്ള വൈരാഗ്യത്തില്‍ ആയിരുന്നു യൂണിവേഴ്സിറ്റി കോളേജില്‍ നിന്ന് കൂടുതല്‍ പേരെ വിളിച്ച് വരുത്തി ആക്രമണം നടത്തിയത്‌നേതാവ് റിമാന്‍ഡില്‍ 11. ആദിവാസി പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവത്തില്‍ ഒ.എം ജോര്‍ജിനെ കോണ്‍ഗ്രസ് അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തു. കുറ്റവാളികള്‍ക്ക് പാര്‍ട്ടിയില്‍ സ്ഥാനം ഇല്ലെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍. കുറ്റക്കാരന്‍ എന്ന് തെളിഞ്ഞാല്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കും എന്നും പ്രതികരണം. സംഭവത്തില്‍ ജോര്‍ജിന് എതിരെ പോക്‌സോ നിയമ പ്രകാരം ആണ് കേസ് എടുത്തിട്ടുള്ളത് 12. വയനാട് ഡി.സി.സി അംഗമായ ഒ.എം. ജോര്‍ജ്ജ് വീട്ടിലെ ജോലിക്കാരായ ദമ്പതികളുടെ പ്രായപൂര്‍ത്തിയാകാത്ത മകളെ ഒന്നര വര്‍ഷമായി പീഡിപ്പിക്കുക ആയിരുന്നു എന്ന് പൊലീസ്. പെണ്‍കുട്ടി ഒരാഴ്ചയ്ക്ക് മുന്‍പ് ആത്മഹത്യയ്ക്ക് ശ്രമിച്ചു. തുടര്‍ന്ന് മാതാ പിതാക്കള്‍ ചൈല്‍ഡ് ലൈനില്‍ പരാതി നല്‍കുക ആയിരുന്നു എന്നും പൊലീസ്. ബത്തേരി മുന്‍ പഞ്ചായത്ത് പ്രസിഡന്റ് കൂടിയായ ഒ എം ജോര്‍ജ്ജ്, സംഭവം വിവാദമായതോടെ ഒളിവില്‍ പോയി
|