തിരുവനന്തപുരം : കെ.എസ്.ആർ.ടി.സി എം.ഡി സ്ഥാനത്ത് നിന്ന് ടോമിൻ ജെ. തച്ചങ്കരിയെ മാറ്റി. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. എറണാകുളം സിറ്റി പൊലീസ് കമ്മിഷണർ എം.പി. ദിനേശിന് പകരം ചുമതല നൽകി.
റവ്യന്യു വകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറിയായി ഡോ.വി.വേണുവിനെ നിയമിച്ചു. റവന്യു സെക്രട്ടറി പി.എച്ച്.കുര്യൻ നാളെ വിരമിക്കുന്ന ഒഴിവിലാണ് തീരുമാനം. പൊതുഭരണസെക്രട്ടറി ഡോ.ജയതിലകിന് വനംവകുപ്പിന്റെ അധികചുമതല നല്‍കി. ബി.എസ്. തിരുമേനിയെ ഡി.പി.ഐയായി നിയമിച്ചു. വി.ആർ. പ്രേംകുമാറാണ് പുതിയ ഹയർ സെക്കൻഡറി ഡയറക്ടർ.