asok
asok

ന്യൂഡൽഹി: നാവികസേനാ സഹമേധാവിയായി (വൈസ് ചീഫ്) മലയാളിയായ വൈസ് അഡ്മിറൽ ജി.അശോക് കുമാർചുമതലയേറ്റു. നിലവിൽ ഡെപ്യൂട്ടി ചീഫ് ആണ്. മലപ്പുറം പൊന്നാനി സ്വദേശിയായ

അശോക് കുമാർ 1982ലാണ് സേനയിൽ ചേർന്നത്. അതിവിശിഷ്ട സേവാമെഡലും വിശിഷ്ട സേവാ മെഡലും ലഭിച്ചിട്ടുണ്ട്. ദക്ഷിണ നാവിക കമാൻഡ് ചീഫ് ഒഫ് സ്റ്റാഫ്, പടിഞ്ഞാറൻ നാവിക കമാൻഡ് ചീഫ് സ്റ്റാഫ് ഓഫിസർ (ഓപറേഷൻസ്), നാഷണൽ ഡിഫൻസ് അക്കാഡമി കമൻഡന്റ് എന്നീ പദവികൾ വഹിച്ചിട്ടുണ്ട്. ഭാര്യ ഗീതാ അശോക്. രണ്ട് പെൺമക്കളുണ്ട്.