calicut-uni
calicut uni

പരീക്ഷാ കേന്ദ്രം
ഫെബ്രുവരി ഒന്നിന് ആരംഭിക്കുന്ന വിദൂരവിദ്യാഭ്യാസം ഒന്നാം സെമസ്റ്റർ ബി.കോം/ബി.ബി.എ (സി.യു.സി.ബി.സി.എസ്.എസ്) പരീക്ഷയ്ക്ക് പുതുക്കാട് പ്രജ്യോതി നികേതൻ പരീക്ഷാ കേന്ദ്രമായി ഹാൾടിക്കറ്റ് ലഭിച്ച രജിസ്റ്റർ നമ്പർ 121 മുത245 വരെയുള്ള പരീക്ഷാർത്ഥികൾ അതേ ഹാൾടിക്കറ്റുമായി ചാലക്കുടി നിർമ്മല ആർട്‌സ് ആൻഡ് സയൻസ് കോളേജിൽ പരീക്ഷയ്ക്ക് ഹാജരാകണം.


പരീക്ഷാ അപേക്ഷ
എം.എസ് സി ഹെൽത്ത് ആൻഡ് യോഗ തെറാപ്പി (2015 മുതൽ പ്രവേശനം) റഗുലർ/സപ്ലിമെന്ററി പരീക്ഷയ്ക്ക് പിഴകൂടാതെ ഫെബ്രുവരി ആറ് വരെയും 160 രൂപ പിഴയോടെ എട്ട് വരെയും ഫീസടച്ച് ഫെബ്രുവരി 11 വരെയും രജിസ്റ്റർ ചെയ്യാം.

ഒന്നാം സെമസ്റ്റർ എം.എസ്.സി റേഡിയേഷൻ ഫിസിക്‌സ് (2015 മുതൽ പ്രവേശനം) റഗുലർ/സപ്ലിമെന്ററി/ഇംപ്രൂവ്‌മെന്റ് പരീക്ഷയ്ക്ക് പിഴകൂടാതെ ഫെബ്രുവരി ആറ് വരെയും 160 രൂപ പിഴയോടെ എട്ട് വരെയും ഫീസടച്ച് ഫെബ്രുവരി 11 വരെയും രജിസ്റ്റർ ചെയ്യാം.


പരീക്ഷാഫലം
രണ്ടാം സെമസ്റ്റർ എം.എസ്.സി അപ്ലൈഡ് സൈക്കോളജി (സി.സി.എസ്.എസ്) പരീക്ഷാഫലം വെബ്‌സൈറ്റിൽ.
ഒന്ന്, രണ്ട് സെമസ്റ്റർ ബി.ടെക് (2009 സ്‌കീം) ഇന്റേണൽ ഇംപ്രൂവ്‌മെന്റ് മാർച്ച് 2018 പരീക്ഷാഫലം വെബ്‌സൈറ്റിൽ.


ബി.പി.എഡ് പുനർമൂല്യനിർണയ ഫലം
ഒന്നാം സെമസ്റ്റർ ബി.പി.എഡ് നവംബർ 2017 പരീക്ഷയുടെ പുനർമൂല്യനിർണയ ഫലം വെബ്‌സൈറ്റിൽ. ഉത്തരക്കടലാസ് തിരിച്ചറിയാനാഗ്രഹിക്കുന്നവർ 15 ദിവസത്തിനകം പരീക്ഷാഭവനുമായി ബന്ധപ്പെടണം.