kerala-uni
kerala uni

പ്രാക്ടിക്കൽ

അഞ്ചാം സെമസ്റ്റർ ബി.പി.എ വീണ പരീക്ഷയുടെ പ്രാക്ടിക്കൽ ഫെബ്രുവരി 25 മുതൽ 27 വരെയും ബിപി.എ മൃദംഗം, വയലിൻ പരീക്ഷകളുടെ പ്രാക്ടിക്കൽ ഫെബ്രുവരി 26 മുതൽ 28 വരെയും ശ്രീ സ്വാതി തിരുനാൾ സംഗീത കോളേജിൽ നടത്തും.

വിദൂര വിദ്യാഭ്യാസ കേന്ദ്രം 2018 നവംബർ - ഡിസംബറിൽ നടത്തിയ ഒന്ന്, രണ്ട് സെമസ്റ്റർ എം.എസ് സി കമ്പ്യൂട്ടർ സയൻസ് പരീക്ഷയുടെ മിനി പ്രോജക്ട്, പ്രാക്ടിക്കൽ പരീക്ഷകൾ ഫെബ്രുവരി 4 മുതൽ 15 വരെ പാളയം വിദൂര വിദ്യാഭ്യാസ കേന്ദ്രത്തിൽ നടത്തും.


കെ മാറ്റ് പരീക്ഷ

കേരളത്തിലെ എല്ലാ സർവകലാശാലകളിലേക്കും, സർവകലാശാലകളുടെ കീഴിലുളള കോളേജുകളിലേക്കും 2019 ലെ എം.ബി.എ പ്രവേശനത്തിന് അർഹത നേടുന്നതിനുളള പ്രവേശന പരീക്ഷയായ കെ മാറ്റ് കേരള, ഫെബ്രുവരി 17 ന് കേരളത്തിലെ വിവിധ കേന്ദ്രങ്ങളിൽ നടത്തും. ഹാൾ ടിക്കറ്റുകൾ ഫെബ്രുവരി 6 മുതൽ ഡൗൺലോഡ് ചെയ്യാം. അപേക്ഷകൾ 31 ന് വൈകിട്ട് 4 മണി വരെ ഓൺലൈനായി സമർപ്പിക്കാം. വിശദവിവരങ്ങൾ kmatkerala.in എന്ന വെബ്‌സൈറ്റിലും 0471-2335133, 8547255133 എന്നീ നമ്പറുകളിലും ലഭ്യമാണ്.


തുടർ വിദ്യാഭ്യാസ വ്യാപന കേന്ദ്രം പരീക്ഷകൾ

സർട്ടിഫിക്കറ്റ് ഇൻ ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ് (CLISc) കോഴ്സിന്റെ പഴയ സ്‌കീം - മേഴ്സിചാൻസ് പരീക്ഷ ഫെബ്രുവരി 27, മാർച്ച് 1, 5, 7, 11 തീയതികളിലും കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ആൻഡ് പബ്ലിക് സ്പീക്കിംഗ് കോഴ്സിന്റെ പരീക്ഷ ഫെബ്രുവരി 27, മാർച്ച് 1, 2 തീയതികളിലും നടത്തും. കോഴ്സ് റിപ്പോർട്ട് ഫെബ്രുവരി 18 നകം സമർപ്പിക്കണം. പരീക്ഷകൾക്ക് പിഴ കൂടാതെ ഫെബ്രുവരി 5 വരെയും 50 രൂപ പിഴയോടെ ഫെബ്രുവരി 12 വരെയും 250 രൂപ പിഴയോടെ ഫെബ്രുവരി 19 വരെയും അപേക്ഷിക്കാം.

പി.ജി ഡിപ്ലോമ ഇൻ കൗൺസിലിംഗ് സൈക്കോളജി കോഴ്സിന്റെ പരീക്ഷ മാർച്ച് 11 ന് ആരംഭിക്കും. ബ്ലോക്ക് പ്ലേസ്‌മെന്റ് റിപ്പോർട്ട് പിഴ കൂടാതെ ഫെബ്രുവരി 18 വരെയും 100 രൂപ പിഴയോടെ ഫെബ്രുവരി 25 വരെയും സമർപ്പിക്കാം. പരീക്ഷയ്ക്ക് പിഴ കൂടാതെ ഫെബ്രുവരി 25 വരെയും 50 രൂപ പിഴയോടെ മാർച്ച് 1 വരെയും 250 രൂപ പിഴയോടെ മാർച്ച് 5 വരെയും അപേക്ഷിക്കാം.

പി.ജി സർട്ടിഫിക്കറ്റ് ഇൻ കൗൺസലിംഗ് സപ്ലിമെന്ററി പരീക്ഷ ഫെബ്രുവരി 28, മാർച്ച് 5, 7, 15 തീയതികളിലും പി.ജി സർട്ടിഫിക്കറ്റ് ഇൻ ക്രിമിനോളജി ആൻഡ് ക്രിമിനൽ ജസ്റ്റീസ് അഡ്മിനിസ്‌ട്രേഷൻ പരീക്ഷ ഫെബ്രുവരി 26, 28, മാർച്ച് 5, 7, 14 തീയതികളിലും നടത്തും. പരീക്ഷയ്ക്ക് പിഴ കൂടാതെ ഫെബ്രുവരി 8 വരെയും 50 രൂപ പിഴയോടെ 15 വരെയും 250 രൂപ പിഴയോടെ ഫെബ്രുവരി 21 വരെയും അപേക്ഷിക്കാം.


പരീക്ഷാഫീസ്

ഫെബ്രുവരി 27 ന് ആരംഭിക്കുന്ന ഒന്നാം സെമസ്റ്റർ എം.ബി.എ 2014 സ്‌കീം സപ്ലിമെന്ററി - (ഫുൾടൈം/റെഗുലർ ഈവനിംഗ്/യു.ഐ.എം/ട്രാവൽ ആന്റ് ടൂറിസം) 2018 സ്‌കീം - (ഫുൾടൈം/യു.ഐ.എം/ട്രാവൽ ആൻഡ് ടൂറിസം) 2018 സ്‌കീം - (ഈവനിംഗ്-റഗുലർ) പരീക്ഷകൾക്ക് പിഴ കൂടാതെ ഫെബ്രുവരി 8 വരെയും 50 രൂപ പിഴയോടെ 12 വരെയും 125 രൂപ പിഴയോടെ ഫെബ്രുവരി 14 വരെയും അപേക്ഷിക്കാം.


പരീക്ഷാഫലം

അഞ്ചാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് പഞ്ചവത്സര ബി.എ.എൽ എൽ.ബി/ബി.കോം.എൽ എൽ.ബി/ബി.ബി.എ.എൽ എൽ.ബി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്കും പുനർമൂല്യനിർണയത്തിനും ഫെബ്രുവരി 19 വരെ അപേക്ഷിക്കാം.


അപേക്ഷകൾ ക്ഷണിക്കുന്നു

ടെക്‌നോളജി ആൻഡ് റിസോഴ്സ് സെന്റർ ഫോർ മലയാളം, ഐസിഫോസ് (ICFOSS) ന്റെ സഹകരണത്തോടെ 2019 ഫെബ്രുവരി 11 മുതൽ 21 വരെ സംഘടിപ്പിക്കുന്ന 'Ten Days Training on Malayalam Language Technology' എന്ന നാഷണൽ ട്രെയിനിംഗ് പ്രോഗ്രാമിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. ഭാഷാ - ഭാഷാശാസ്ത്രം, മാദ്ധ്യമപഠനം, ഐടി/കമ്പ്യൂട്ടർ സയൻസ് വിഷയങ്ങളിൽ ബിരുദാനന്തര - ഗവേഷക വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം. ആദ്യം അപേക്ഷിക്കുന്ന 30 പേർക്കാണ് അവസരം ലഭിക്കുക. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഫെബ്രുവരി 5. വിശദവിവരങ്ങൾക്ക്: 9495074811, langtech2018.uok@gmail.com

പുതുക്കിയ അഭിമുഖ തീയതി

പ്രോ.വൈസ് ചാൻസലറുടെ ചേമ്പറിൽ 2019 ഫെബ്രുവരി 1 ന് രാവിലെ 11 മണിക്ക് എൻവയോൺമെന്റൽ സയൻസസ് വകുപ്പിലും ഉച്ചയ്ക്ക് 2 മണിക്ക് സൈക്കോളജി വകുപ്പിലും നടത്താനിരുന്ന കോൺട്രാക്ട് ലക്ചറർമാരെ തെരഞ്ഞെടുക്കുന്നതിനായുളള അഭിമുഖം യഥാക്രമം ഫെബ്രുവരി 11 ന് ഉച്ചയ്ക്ക് 2.30 നും 2019 ഫെബ്രുവരി 6 ന് രാവിലെ 11.30 നും നടത്തും.