കണ്ണൂർ: നമ്പി നാരായണന് പത്മഭൂഷൻ ലഭിച്ചിതിനെ വിമർശിച്ച് യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസ് രംഗത്ത്. നമ്പി നാരായണൻ നഷ്ടപരിഹാരവും പത്മഭൂഷണും ലഭിച്ചത് ബ്രാഹ്മണ കുടുംബത്തിൽ ജനിച്ചത് കൊണ്ടാണെന്ന് പി.കെ ഫിറോസ് പറഞ്ഞു. പിന്നോക്ക വിഭാഗത്തിലെ നിരവധി പേർ പീഡിപ്പിക്കുമ്പോഴുണ്ടാക്കാത്ത സമീപനമാണ് കേന്ദ്ര സർക്കാർ നമ്പി നാരായണന് പത്മഭൂഷൻ നൽകിയതിലൂടെ സ്വീകരിച്ചതെന്നും പി.കെ ഫിറോസ് കുറ്റപ്പെടുത്തി.
സംവരണ ബില്ലിനെതിരെ യൂത്ത് ലീഗ് സംഘടിപ്പിച്ച കണ്ണൂർ ഹെഡ് പോസ്റ്റ് ഓഫീസ് മാർച്ച് ഉദ്ഘാടനത്തിനിടെയാണ് ഈ പരാമർശം നടത്തിയത്. നമ്പി നാരായണന് പത്മഭൂഷൻ നൽകിയതിനെതിരെ നേരത്തെ മുൻ ഡി.ജി.പി ടി.പി സെൻകുമാറും രംഗത്തെത്തിയിരുന്നു. സെൻകുമാർ നടത്തിയ പരാമർശത്തിനെതിരെ സർക്കാർ നടപടിക്ക് ഒരുങ്ങിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് പി.കെ ഫിറോസും നമ്പി നാരായണനെതിരെ പരാമർശം നടത്തിയത്.
നമ്പി നാരായണനെ കുറ്റവാളികളായ ഗോവിന്ദച്ചാമിയോടും അമീറുൽ ഇസ്‌ലാമിനോടും ഉപമിച്ചു സംസാരിക്കുകയും പത്മഭൂഷൺ പുരസ്കാരത്തിന് അർഹതയില്ലെന്നും പി ടി.പി സെൻകുമാർ പറഞ്ഞിരുന്നു. ഇതിനെതിരെ കോഴിക്കോട് സ്വദേശിയായ പൊതുപ്രവർത്തകനാണ് ഡി.ജി.പിക്ക് പരാതി നൽകിയത്.