കേരളത്തെ വിറപ്പിച്ച നിപ്പ പനിയും അതിനെതിരെയുള്ള മലയാളിയുടെ ചെറുത്തുനിൽപ്പിന്റെയും കഥപറയുന്ന ആഷിക് അബു ചിത്രം വൈറസ് ഏപ്രിൽ പതിനൊന്നിന് പുറത്തിറങ്ങും. നിപ രോഗികളെ ശുശ്രൂഷിച്ച് പനി ബാധിച്ച് മരിച്ച നഴ്സ് ലിനിയായി ആഷിക് അബുവിന്റെ ഭാര്യയും നടിയുമായ റിമ കല്ലിങ്കലാണ് എത്തുന്നത്.
ആസിഫ് അലി, ടൊവിനോ തോമസ്, പാർവതി, റിമ കല്ലിങ്കൽ, രമ്യ നമ്പീശൻ, കുഞ്ചാക്കോ ബോബൻ, റഹ്മാൻ, രേവതി, ഇന്ദ്രജിത് , മഡോണ സെബാസ്റ്റ്യൻ, പൂർണിമ ഇന്ദ്രജിത് , സൗബിൻ ഷാഹിർ, ജോജു ജോർജ്, ദിലീഷ് പോത്തൻ, ഷറഫുദ്ദീൻ, സെന്തിൽ കൃഷ്ണ, ശ്രീനാഥ് ഭാസി തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിനായി അണിനിരക്കുന്നുണ്ട്.
മുഹ്സിൻ പരാരി, സുഹാസ്, ഷറഫു എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ കഥയൊരുക്കുന്നത്. ആഷിഖും റിമയും ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിന്റെ കാമറ ചലിപ്പിക്കുന്നത് രാജീവ് രവിയാണ്. സുഷിന്‍ ശ്യാം സംഗീതസംവിധാനം നിർവഹിക്കുന്നു. എഡിറ്റർ സൈജു ശ്രീധരൻ.