k-sachidanandan-

തിരുവനന്തപുരം: മഹാത്മാഗാന്ധിയുടെ രക്തസാക്ഷി ദിനത്തിൽ ഗാന്ധി വധം പുനരാവിഷ്കരിച്ച് അദ്ദേഹത്തിന്റെ കോലത്തിന് നേരെ പ്രതീകാത്മകമായി വെടിയുതിർത്ത സംഭവത്തിൽ പ്രതിഷേധമറിയിച്ച് കവി കെ. സച്ചിദാനന്ദൻ രംഗത്ത്.

'ദൈവമേ, ദൈവമേ... ഈ പാപികളോട് ഒരിക്കലും പൊറുക്കരുതെ!' എന്ന് കെ.സച്ചിദാനന്ദൻ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.

രക്തസാക്ഷി ദിനത്തിൽ ഗാന്ധിജിയുടെ കോലത്തിന് നേരെ അലിഗഢിൽ സംഘടിപ്പിച്ച പരിപാടിയിൽ ഹിന്ദു മഹാസഭ ദേശീയ സെക്രട്ടറി പൂജ ശകുൻ പാണ്ഡെയാണ് ഗാന്ധിജിയുടെ കോലത്തിന് നേരെ വെടിയുതിർത്തത്. വെടിയുതിർത്ത് ഗാന്ധിജിയുടെ മരണം പ്രതീകാത്മകമായി പുനരാവിഷ്‌കരിക്കുകയായിരുന്നു. ഗാന്ധിജിയുടെ കോലത്തിൽ രക്തപ്പാടുകളും സൃഷ്ടിച്ചിരുന്നു. ഇതിന്റെ വീഡിയോ പ്രചരിച്ചതോടെയാണ് പ്രതിഷേധം രൂക്ഷമായത്.