minister-

കൊച്ചി: കെ.സ്.ആർ.ടി.സിയുടെ ടിക്കറ്റ് യന്ത്രങ്ങൾ വാങ്ങുന്നത് സംബന്ധിച്ച പർച്ചേസ് കരാറിൽ ഇടപെട്ട ഗതാഗത മന്ത്രി എ.കെ ശശീന്ദ്രനെതിരെ ഹെെക്കോടതിയുടെ വിമർശനം. ഇലട്രോണിക് ടിക്കറ്റ് യന്ത്രം വാങ്ങാനുള്ള ടെൻഡറിൽ താൽപര്യം പ്രകടിപ്പിച്ച് ഒരു സ്വകാര്യ കമ്പനിക്ക് പ്രത്യേക പരിഗണന നൽകാൻ കെ.സ്.ആർ.ടി.സി എം.ഡിക്ക് മന്ത്രി കത്തയച്ചിരുന്നു. ഈ കത്തിനെ ​പരാമർശിച്ചാണ് മന്ത്രിക്കെതിരെ കോടതി വിമർശനം നടത്തിയത്.

ടിക്കറ്റിങ് യന്ത്രം വാങ്ങുന്ന കരാറിൽ എന്തിനാണ് മന്ത്രിക്ക് ഇത്ര താൽപര്യമെന്ന് ഹെെക്കോടതി ചോദിച്ചു. മന്ത്രിയുടെ പ്രത്യേക താൽപര്യം എന്തിനെന്നും കോടതി ആരാഞ്ഞു. മൈക്രോ എഫക്ട് എന്ന കമ്പനിയുടെ ഹർജി പരിഗണിക്കുന്നതിനിടെയാണ് കത്ത് ഹൈക്കോടതിയുടെ ശ്രദ്ധയിൽപെട്ടത്. കത്ത് വെറുതെ നൽകിയതാണ് സർക്കാർ അഭിഭാഷകൻ കോടതിയെ ധരിപ്പിച്ചെങ്കിലും കോടതി ചോദ്യങ്ങൾ ആവർത്തിച്ചു.

ഹർജിയിൽ പത്ത് ദിവസത്തിനുള്ളിൽ വിശദീകരണം നൽകാൻ സർക്കാറിനോട് കോടതി ആവശ്യപ്പെട്ടു. പത്ത് ദിവസത്തിന് ശേഷം കേസ് വീണ്ടും പരിഗണിക്കും