തിരുവനന്തപുരം: ടോമിൻ ജെ. തച്ചങ്കരിയെ കെ.എസ്.ആർ.ടി.സി എം.ഡി സ്ഥാനത്ത് നിന്ന് മാറ്റിയതിൽ അസ്വാഭാവികതയില്ലെന്ന് ഗതാഗതമന്ത്രി എ.കെ.ശശീന്ദ്രൻ പ്രതികരിച്ചു. ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ക്രമീകരണം മാത്രമാണ് സ്ഥാനമാറ്റമെന്ന് ശശീന്ദ്രൻ പറഞ്ഞു. താൻ മന്ത്രിയായ ശേഷം നാല് തവണ മാറ്റമുണ്ടായിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.
ടിക്കറ്റ് മെഷീനുമായി ബന്ധപ്പെട്ട പർച്ചേസ് ഇടപാടിൽ ഹൈക്കോടതിയുടെ വിമർശനത്തെ കുറിച്ച് അറിഞ്ഞിട്ടില്ലെന്നും അതിനെപ്പറ്റി പിന്നീട് പ്രതികരിക്കാമെന്നും ശശീന്ദ്രൻ പറഞ്ഞു.
രാഷ്ട്രീയ വിവാദങ്ങൾക്കും തർക്കങ്ങൾക്കുമൊടുവിലാണ് തച്ചങ്കരിയെ കെ.എസ്.ആർ.ടി.സി എം.ഡി സ്ഥാനത്ത് നിന്ന് ഇന്നത്തെ മന്ത്രിസഭായോഗം മാറ്റിയത്. എറണാകുളം സിറ്റി പൊലീസ് കമ്മിഷണർ എം.പി.ദിനേശിനാണ് പകരം ചുമതല.