ന്യൂഡൽഹി: ഇഷ്ട ചാനലുകൾ തിരഞ്ഞെടുക്കാൻ പ്രേക്ഷകന് അവസരം നൽകുന്ന ടെലികോം റെഗുലേറ്ററി അതോറിട്ടിയുടെ (ട്രായ്) പരിഷ്കാരം നാളെ മുതൽ നിലവിൽവരും. ഇപ്പോഴുള്ള സൗജന്യ ചാനലുകൾ ( ഫ്രീ ടു എയർ ) തുടരും. 100 രൂപയ്ക്ക് 130 ചാനലുകൾ എന്ന അടിസ്ഥാന പാക്കേജ് നൽകണം. പ്രേക്ഷകന് ഇഷ്‌ടമുള്ള ടിവി ചാനലുകൾ തിരഞ്ഞെടുക്കാനും അതിനു മാത്രം പണം നൽകാനും അവസരം നൽകുകയാണ് ട്രായ്. പേ ചാനലുകൾക്ക് ട്രായ് നിശ്ചയിച്ച അടിസ്ഥാന തുകയാണ് നൽകേണ്ടത്. എം.ആർ.പിയിൽ കൂടുതൽ ഈടാക്കിയാൽ നടപടി നേരിടേണ്ടി വരും.