ന്യൂഡൽഹി: ഗോവ മുഖ്യമന്ത്രി മനോഹർ പരീക്കറിന്റെ വിമർശനങ്ങൾക്ക് മറുപടിയുമായി കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി. കഴിഞ്ഞദിവസം പരീക്കറിനെ സന്ദർശിച്ച ശേഷം നടത്തിയ പരാമർശങ്ങൾ വിവാദമായതോടെയാണ് വിശദീകരണവുമായി രാഹുൽ രംഗത്തെത്തിയത്.
അനാരോഗ്യത്തിൽ കഴിയുന്നയാളെ സന്ദർശിച്ചത് രാഷ്ട്രീയ അവസര വാദത്തിന് ഉപയോഗിക്കുന്നത് ശരിയല്ലെന്ന് രാഹുലിനയച്ച കത്തിലൂടെ മനോഹർ പരീക്കർ പറഞ്ഞിരുന്നു. ഇതിനു മറുപടിയായാണ് രാഹുൽ കത്തു പുറത്തുവിട്ടത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സമ്മർദ്ദത്തിന് വഴങ്ങിയാണ് പരീക്കർ തനിക്കെതിരെ ആക്രമിക്കുന്നതെന്ന് രാഹുൽ കത്തിൽ പറയുന്നു. തന്റെ ട്വിറ്റർ അക്കൗണ്ടിലൂടെയാണ് പരീക്കറിനെഴുതിയ കത്ത് കോൺഗ്രസ് അദ്ധ്യക്ഷൻ പങ്കുവച്ചത്.
കൂടിക്കാഴ്ചയിലെ വിവരങ്ങൾ ഒന്നും പുറത്ത് വിട്ടിട്ടില്ലെന്ന് രാഹുൽ കത്തിൽ പറയുന്നു. റാഫേൽ ഇടപാടുമായി ബന്ധപ്പെട്ട് പറഞ്ഞത് ഇതിനകം പൊതുജന മദ്ധ്യത്തിൽ ഉള്ള കാര്യങ്ങൾ മാത്രമാണെന്നും തന്റെ സന്ദർശനം തികച്ചും വ്യക്തിപരമായിരുന്നെന്നും രാഹുൽ ഗാന്ധി പറഞ്ഞു. പരീക്കർ അമേരിക്കയിൽ ചികിത്സയിൽ കഴിയുമ്പോഴും അദ്ദേഹത്തിന്റെ ആരോഗ്യ നില അന്വേഷിച്ചിരുന്നതായും അദ്ദേഹം കത്തിലൂടെ പറഞ്ഞു.
I totally empathise with Parrikar Ji's situation & wish him well. He's under immense pressure from the PM after our meeting in Goa and needs to demonstrate his loyalty by attacking me.
— Rahul Gandhi (@RahulGandhi) January 30, 2019
Attached is the letter I've written him. pic.twitter.com/BQ6V6Zid8m