fire-force

പൊന്നാനി: തന്റെ വിരലിൽ കുടുങ്ങിയ മോതിരം ഊരിമാറ്റണമെന്ന ആവശ്യവുമായാണ് കുട്ടി പൊന്നാനി ഫയർ സ്റ്റേഷനിലെത്തിയത്. വിരലിൽ കുടുങ്ങിയ മോതിരം അത്ര വേദനയാമ് അവന് നൽകിയിരുന്നത്. വിരലിനെ വേദനിപ്പിച്ചിരുന്ന ആ മോതിരം അവരങ്ങ് ഊരിക്കൊടുത്തു. കുട്ടിയുടെ വിരലിൽ കുരുങ്ങിപ്പോയ മോതിരം ഊരിക്കൊടുക്കുന്ന ഫയർ സ്റ്റേഷനിലെ ഉദ്യോഗസ്ഥരുടെ വീഡിയോ ആണ് വൈറലാകുന്നത്.

രസകരവും സ്നേഹം നിറഞ്ഞതുമായ അന്തരീക്ഷത്തിൽ കുട്ടിയെക്കൊണ്ട് പാട്ട് പാടിപ്പിച്ച് മെല്ലെ മെല്ലെ. കുട്ടിയുടെ വിരലിൽ നിന്ന് ഉദ്യോഗസ്ഥർ മോതിരം ഊരിവാങ്ങുന്നത് ആരിലും ചെറിയൊരു പുഞ്ചിരി സമ്മാനിക്കും. ഡ്രൈവർ ഗംഗാധരനും, ഫയർമാൻ ബിജു കെ. ഉണ്ണിയും ചേർന്നാണ് കുട്ടിയുടെ വിരലിൽ നിന്ന് മോതിരമെടുത്തത്. മനോഹരമായാണ് കുട്ടി പാട്ടുപാടിയത്.

മോതിരം ഊരിയപ്പോൾ ചെറുതായി നിലവിളിച്ച കുട്ടിയോട് 'ഇനിപ്പ എന്താ..അങ്ങ് ഊരിയെടുക്കാലോ.. രണ്ട് പാട്ട് പാടിച്ചിട്ട് വിട്ടാ മതി' എന്ന് വളരെ തമാശ രൂപേണ അവർ പറയുന്നുമുണ്ട്.