ജോഷി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് 'പൊറിഞ്ചു മറിയം ജോസ് ". ഡേവിഡ് കാച്ചപ്പിള്ളി പ്രൊഡക് ഷൻസ് അവതരിപ്പിക്കുന്ന ഈ ചിത്രം കീർത്തന മൂവീസിന്റെ ബാനറിൽ റെജി മോൻ നിർമ്മിക്കുന്നു. ഏറെ നാൾക്ക് ശേഷം ജോഷി ഒരുക്കുന്ന ഫാമിലി ത്രില്ലറാണിത് .
തൃശൂരിന്റെ ക്രൈസ്തവ പശ്ചാത്തലത്തിലൂടെയാണ് കഥ പറയുന്നത്. ജോജുവാണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.ആദ്യം മഞ്ജു വാര്യരെയാണ് നായികയായി നിശ്ചയിച്ചിരുന്നത്.മഞ്ജു പിൻമാറിയതിനെ തുടർന്ന് മംമ്തയെ പരിഗണിക്കുകയുണ്ടായി.ഒടുവിൽ നറുക്ക് വീണത് നൈലാ ഉഷയ്ക്കാണ്.
ചെമ്പൻ വിനോദ് ജോസും ഇന്നസെന്റും പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നു. അഭിലാഷ് എൻ.ചന്ദ്രനാണ് രചന നിർവഹിക്കുന്നത്. സംഗീതം: ജേക് ബിജോയ് .അജയ് ഡേവിഡ് കാച്ചപ്പിള്ളി ഛായാഗ്രഹണം നിർവഹിക്കുന്നു.
എഡിറ്റിംഗ് ശ്യാം ശശിധരൻ.കലാസംവിധാനം ദിലീപ് നാഥ് ,കോസ്റ്റ്യും ഡിസൈൻ പ്രവീൺ വർമ്മ. പ്രൊഡക് ഷൻ കൺട്രോളർ ഷഫീർ സേഠ് ,പ്രൊഡക് ഷൻ എക്സിക്യൂട്ടീവ് ക്ലിന്റൺപെരേര. ഫെബ്രുവരി പതിനൊന്നിന് ചിത്രീകരണമാരംഭിക്കുന്ന ഈ ചിത്രം തൃശൂർ, കൊടുങ്ങല്ലൂർ, ഇരിങ്ങാലക്കുട ,മാള ഭാഗങ്ങളിലായി പൂർത്തിയാകും.