31 വർഷത്തിനുശേഷം സംവിധായകൻ കമലും തിരക്കഥാകൃത്ത് ജോൺപോളും ഒന്നിക്കുന്നു.പ്രണയമീനുകളുടെ കടൽ എന്ന ചിത്രത്തിലൂടെയാണിത്.
കമലിന്റെ ആദ്യ സിനിമയായ മിഴിനീർപൂവുകളുടെ തിരക്കഥാകൃത്ത് ജോൺപോളായിരുന്നു. ഉണ്ണികളെ ഒരു കഥ പറയാം എന്ന സൂപ്പർ ഹിറ്റ് സിനിമയ്ക്കുവേണ്ടിയും ഈ ടീം ഒന്നിച്ചു.1988ൽ ഉണ്ണിക്കൃഷ്ണന്റെ ആദ്യത്തെ ക്രിസ്മസിന് വേണ്ടിയാണ് ഒടുവിൽ ഒന്നിച്ചത്.
ആമിക്കുശേഷം കമൽ സംവിധാനം ചെയ്യുന്ന സിനിമയാണ് പ്രണയമീനുകളുടെ കടൽ. നവാഗതനായ ഗബ്രി ജോസാണ് നായകൻ. തെലുങ്ക് താരം റിധികുമാറാണ് നായിക.
ലക്ഷദ്വീപ് കേന്ദ്രീകരിച്ചാണ് പ്രണയ കഥ പറയുന്നത്. വിനായകൻ,സൈജു കുറുപ്പ്, സുധീഷ് എന്നിവരാണ് മറ്റ് താരങ്ങൾ. ഡാനി പ്രൊഡ ക് ഷൻസിന്റെ ബാനറിൽ ജോൺ വട്ടക്കുഴിയാണ് ചിത്രം നിർമ്മിക്കുന്നത്.