ഫെബ്രുവരി ഒന്നിന് മൂന്ന് മലയാള ചിത്രങ്ങൾ തിയേറ്ററുകളിലെ ത്തും. അള്ള് രാമേന്ദ്രൻ, ലോനപ്പന്റെ മാമ്മോദീസ, നിങ്ങൾ കാമറ നിരീക്ഷണത്തിലാണ് എന്നീ ചിത്രങ്ങളാണത്.
ജയറാം നായകനാവുന്ന ലോനപ്പന്റെ മാമ്മോദീസ ലിയോ തദേവൂസ് സംവിധാനം ചെയ്യുന്നു. കനിഹ, രേഷ്മ അന്ന രാജൻ, ജോജു, ഹരീഷ് കണാരൻ, ഇന്നസെന്റ്, അലൻസിയർ,നിയാസ് ബക്കർ എന്നിവരാണ് മറ്റ് താരങ്ങൾ. കാമറ സുധീർ സുരേന്ദ്രൻ.
കുഞ്ചാക്കോ ബോബൻ നായകനാവുന്ന അള്ള് രാമേന്ദ്രനിൽ അപർണ ബാലമുരളി, ചാന്ദ്നി ശ്രീധരൻ, കൃഷ്ണ ശങ്കർ, നീരജ് മാധവ്, ശ്രീനാഥ് ഭാസി എന്നിവരാണ് മറ്റ് താരങ്ങൾ.
നവാഗതനായ ബിലാഹരി സംവിധാനം ചെയ്യുന്ന സിനിമ ആഷിഖ് ഉസ്മാൻ പ്രൊഡ ക് ഷൻസിന്റെ ബാനറിൽ ആഷിഖ് ഉസ്മാൻ നിർമ്മിക്കുന്നു. നവാഗതനായ സി.എസ്. വിനയൻ സംവിധാനം ചെയ്യുന്ന നിങ്ങൾ കാമറ നിരീക്ഷണത്തിലാണ് സിനിമയിൽ ഭഗത് മാനുവലാണ് നായകൻ. മമ്മൂട്ടിയുടെ തമിഴ് സിനിമ പേരൻപും നാളെ തിയേറ്ററിൽ എത്തും. റാമാണ് സംവിധായകൻ.