സൂര്യ ലക്ഷ്മി ,ഭഗത് മാനുവൽ എന്നിവർ നായികാനായകന്മാരായി അഭിനയിക്കുന്ന ഒരു ഓർഡിനറി പ്രണയം പീരുമേട്ടിൽ തുടങ്ങി. കോയിൻസ് ക്രിയേഷൻസിന്റെ ബാനറിൽ നവാഗതരായ ഡോക്ടർ ജാനറ്റും മഹേഷ് കാരന്തൂറും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ഹരിപ്പാട് ഹരിലാലിന്റേതാണ് തിരക്കഥ.
ഒരു കെ.എസ് .ആർ . ടി . സി ബസിനുള്ളിൽ നടക്കുന്ന പ്രണയകഥയാണിത്. ഇരുപതോളം കെ.എസ് .ആർ . ടി . സി ജീവനക്കാർ അഭിനയിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ഇന്ദ്രൻസ്, സുധീർ കരമന , മറിമായം ശ്രീകുമാർ, സുമേഷ് , നയന എന്നിവരാണ് മറ്റ് പ്രധാന താരങ്ങൾ.ഛായാഗ്രഹണം രാമചന്ദ്രനും എഡിറ്റിംഗ് സണ്ണി ജേക്കബും നിർവഹിക്കുന്നു. കലാസംവിധാനം പ്രഭ മണ്ണാർക്കാട് . അനിൽ പനച്ചൂരാന്റെ വരികൾക്ക് സംഗീതം നിർവഹിക്കുന്നത് കൈതപ്രം വിശ്വനാഥൻ നമ്പൂതിരിയും അനന്തരാമനും ചേർന്നാണ്. വിനീത് ശ്രീനിവാസൻ , പ്രദീപ് പള്ളുരുത്തി, വൈക്കം വിജയലക്ഷ്മി തുടങ്ങിയവരാണ് ഗാനങ്ങൾ ആലപിക്കുന്നത്. ചിത്രത്തിന്റെ പ്രധാന ലൊക്കേഷൻ മൂന്നാറും എറണാകുളവുമാണ്.