kerala-budget-2019

തിരുവനന്തപുരം: സംസ്ഥാനത്ത് ഈവർഷം രണ്ട് ദുരന്തമുണ്ടായെന്ന് ബഡ്‌ജറ്റ് പ്രസംഗത്തിൽ ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക് പറഞ്ഞു. ഒന്ന് പ്രളയവും രണ്ട് ശബരിമലയിലെ സുപ്രീം കോടതി വിധിക്ക് ശേഷം നടന്ന പ്രക്ഷോഭവുമാണെന്ന് അദ്ദേഹം പറഞ്ഞു. തന്റെ ബഡ്‌ജറ്റ് അവതവണ പ്രസംഗത്തിലാണ് അദ്ദേഹത്തിന്റെ പ്രസ്താവന.ബഡ്‌ജറ്റ് അവതരണം പുരോഗമിക്കുന്നു. പ്രഖ്യാപനങ്ങൾ ഇവ

നവകേരളത്തിന് 25 പദ്ധതികൾ

നവകേരള നിർമാണത്തിന് 25 പദ്ധതികൾ. റീബിൽഡ് കേരള, കിഫ്ബി തുടങ്ങിയവയുമായി ബന്ധപ്പെട്ടാണു പദ്ധതികൾ സംഘടിപ്പിക്കുന്നത്

എല്ലാ ജില്ലകളിലും വനിതാ മതിൽ സ്‌മാരകം

വനിതാ മതിലിന്റെ പശ്ചാത്തലത്തിൽ എല്ലാ ജില്ലകളിലും കലാകാരികൾ ചരിത്ര സ്മൃതികളെ ശാശ്വതമാക്കുന്ന സ്‌മാരക മതിലുകൾ സൃഷ്ടിക്കും. ഇതിന് ലളിത കലാ അക്കാഡമി മുൻ കൈയ്യെടുക്കും.

പ്രളയ ബാധിത പഞ്ചായത്തുകൾക്ക് 250 കോടി അധിക സഹായം

ശബരിമല പ്രക്ഷോഭം സംസ്ഥാനത്തെ രണ്ടാം ദുരന്തം

തിരുവനന്തപുരത്ത് നവോത്ഥാനത്തെക്കുറിച്ച് സമഗ്രമായി പഠിക്കാൻ മ്യൂസിയം

കേരളം പുനർനിർമാണത്തിന്റെ ഘട്ടത്തിൽ

പ്രളയ പുനർനിർമാണത്തിന് വേണ്ടത്ര കേന്ദ്രസഹായം ലഭിച്ചില്ല

കേന്ദ്രം അധികം വായ്‌പ അനുവദിക്കണം

സംസ്ഥാനങ്ങളുടെ താത്പര്യങ്ങൾ സംരക്ഷിക്കാൻ കഴിയുന്ന സർക്കാർ കേന്ദ്രത്തിൽ അധികാരത്തിൽ വരണം