kerala-budget-2019

തിരുവനന്തപുരം: സംസ്ഥാനത്ത് ഈവർഷം രണ്ട് ദുരന്തമുണ്ടായെന്ന് ബഡ്‌ജറ്റ് പ്രസംഗത്തിൽ ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക് പറഞ്ഞു. ഒന്ന് പ്രളയവും രണ്ട് ശബരിമലയിലെ സുപ്രീം കോടതി വിധിക്ക് ശേഷം നടന്ന പ്രക്ഷോഭവുമാണെന്ന് അദ്ദേഹം പറഞ്ഞു. തന്റെ ബഡ്‌ജറ്റ് അവതവണ പ്രസംഗത്തിലാണ് അദ്ദേഹത്തിന്റെ പ്രസ്താവന.ബഡ്‌ജറ്റ് അവതരണം പുരോഗമിക്കുന്നു. പ്രഖ്യാപനങ്ങൾ ഇവ

വില വർദ്ധിക്കുന്ന ഉത്പന്നങ്ങൾ

സിമൻറ്,​സ്വർണം.സോപ്പ്,​മൊബൈൽ ഫോൺ,​ഗ്രാനൈറ്റ്,​മാർബിൾ,​പെയിൻറ്,​ടൂത്ത് പേസ്റ്റ്,​കാർ,​ടൂവീലറുകൾ,​എസി,​ഫ്രിഡ്ജ്,​ചോക്ലേറ്റ്,​പ്ളൈവുഡ്,​ ശീതള പാനീയം

മദ്യത്തിന് വില വർദ്ധിക്കും

ബിയറിനും വൈനിനും രണ്ട് ശതമാനം നികുതി കൂട്ടി. 150 കോടിയുടെ വരുമാനം ഇത്‌വഴി അധികമായി പ്രതീക്ഷിക്കുന്നു

ഇലക്ട്രോണിക് ഉത്പന്നങ്ങൾക്കും വില വർദ്ധിപ്പിച്ചു

സിനിമടിക്കറ്റിന് നികുതി വർദ്ധിപ്പിച്ചു

പത്ത് ശതമാനം വിനോദ നികുതി ഏർപ്പെടുത്താൻ തദ്ദേശ സ്ഥാപനങ്ങൾക്ക് അനുമതി

സെസ് പ്രഖ്യാപിച്ചു

രണ്ട് വർഷത്തേയ്ക്ക് ജി.എസ്.ടിക്ക് പുറമേ ഉത്പന്നങ്ങൾക്ക് ഒരു ശതമാനം സെസ് പ്രഖ്യാപിച്ചു.12,​18,​28 ശതമാനം ജി.എസ്.ടി ഏ‍ർപ്പെടുത്തിയ ഉത്പന്നങ്ങൾക്കാണ് സെസ് പ്രഖ്യാപിച്ചത്.പ്രളയത്തിലുണ്ടായ നാശനഷ്ടങ്ങളിൽ നിന്നും സംസ്ഥാനത്തിന് കരകയറാനായി അധിക വരുമാനം കണ്ടെത്താനാണ് സെസ് ഏർപ്പെടുത്തുന്നത്.

സ്വർണത്തിനും വെള്ളിക്കും പ്ലാറ്റിനത്തിനും 0.25 ശതമാനം പ്രളയ സെസ്. ജിഎസ്ടി വരുമാനം അടുത്ത സാമ്പത്തിക വർഷം 30 ശതമാനം ഉയരും.ചെറുകിട ഉത്പന്നങ്ങൾക്ക് സെസ് ഉണ്ടാകില്ല.


കെഎസ്ആർടിസിക്ക് 1000 കോടിയുടെ സഹായം

ശബരിമല വികസനം

ന്യൂനപക്ഷ ക്ഷേമം

കാലിക്കറ്റ് സർവ്വകലാശാലയിൽ പഠന വിഭാഗം

ഹജ്ജ് ഹൗസിൽ സ്ത്രീകൾക്കായി കൂടുതൽ സൗകര്യങ്ങളൊരുക്കും

വയോജന സംരക്ഷണം


വ്യാപാര മേഖല

വ്യവസായം

ഐ.ടി

ആരോഗ്യം

പൊതു ആരോഗ്യമേഖലക്ക് 788 കോടി, 14 മെഡിക്കല്‍ കോളേജുകള്‍ക്കുമായി 232 കോടി വയനാട് മെഡിക്കല്‍ കോളേജിന് പുതിയ സ്ഥലം കണ്ടെത്തുകയും കെട്ടിടത്തിന്റെ നിര്‍മാണം...

Read more at: https://www.mathrubhumi.com
പൊതു ആരോഗ്യമേഖലക്ക് 788 കോടി, 14 മെഡിക്കല്‍ കോളേജുകള്‍ക്കുമായി 232 കോടി വയനാട് മെഡിക്കല്‍ കോളേജിന് പുതിയ സ്ഥലം കണ്ടെത്തുകയും കെട്ടിടത്തിന്റെ നിര്‍മാണം...

Read more at: https://www.mathrubhumi.com/

പൊതുവിദ്യാഭ്യാസം

സ്ത്രീ ശാക്തീകരണം

കേരളബാങ്ക്

പ്രവാസി

ടൂറിസം

ഗതാഗതം

ഊർജ്ജം

പൊതുമേഖല

തീരമേഖല

കാർഷിക മേഖല

നവകേരളത്തിന് 25 പദ്ധതികൾ

നവകേരള നിർമാണത്തിന് 25 പദ്ധതികൾ. റീബിൽഡ് കേരള, കിഫ്ബി തുടങ്ങിയവയുമായി ബന്ധപ്പെട്ടാണു പദ്ധതികൾ സംഘടിപ്പിക്കുന്നത്

എല്ലാ ജില്ലകളിലും വനിതാ മതിൽ സ്‌മാരകം

വനിതാ മതിലിന്റെ പശ്ചാത്തലത്തിൽ എല്ലാ ജില്ലകളിലും കലാകാരികൾ ചരിത്ര സ്മൃതികളെ ശാശ്വതമാക്കുന്ന സ്‌മാരക മതിലുകൾ സൃഷ്ടിക്കും. ഇതിന് ലളിത കലാ അക്കാഡമി മുൻ കൈയ്യെടുക്കും.

പ്രളയ ബാധിത പഞ്ചായത്തുകൾക്ക് 250 കോടി അധിക സഹായം

ശബരിമല പ്രക്ഷോഭം സംസ്ഥാനത്തെ രണ്ടാം ദുരന്തം

തിരുവനന്തപുരത്ത് നവോത്ഥാനത്തെക്കുറിച്ച് സമഗ്രമായി പഠിക്കാൻ മ്യൂസിയം

കേരളം പുനർനിർമാണത്തിന്റെ ഘട്ടത്തിൽ

പ്രളയ പുനർനിർമാണത്തിന് വേണ്ടത്ര കേന്ദ്രസഹായം ലഭിച്ചില്ല

കേന്ദ്രം അധികം വായ്‌പ അനുവദിക്കണം

സംസ്ഥാനങ്ങളുടെ താത്പര്യങ്ങൾ സംരക്ഷിക്കാൻ കഴിയുന്ന സർക്കാർ കേന്ദ്രത്തിൽ അധികാരത്തിൽ വരണം