അശ്വതി: വിദ്യാർത്ഥികൾ പഠനകാര്യത്തിൽ ഉത്സാഹം പ്രകടമാക്കും. പിതാവിൽ നിന്നും സഹായസഹകരണങ്ങൾ ലഭിക്കും. കർമ്മപുഷ്ടിക്ക് തടസങ്ങൾ നേരിടും. കലാരംഗത്ത് പ്രവർത്തിക്കുന്നവർക്ക് അവസരങ്ങൾ കുറയും. ശാസ്താക്ഷേത്ര ദർശനം നടത്തുക. ബുധനാഴ്ച ദിവസം ഉത്തമം.
ഭരണി: മനസിനിണങ്ങിയ ജീവിത പങ്കാളിയെ കണ്ടെത്തുന്നതിൽ വിജയിക്കും. മനസിന് സന്തോഷവും സമാധാനവും ലഭിക്കും. സർക്കാർ സംബന്ധമായ കാര്യങ്ങൾക്ക് അനുകൂല വിധി ഉണ്ടാകും. തൊഴിൽ രഹിതർക്ക് ജോലി ലഭിക്കാൻ തടസം നേരിടും. ഭദ്രകാളിക്ക് കടുംപായസം നിവേദിക്കുക. ഞായറാഴ്ച ദിവസം അനുകൂലം.
കാർത്തിക: കർമ്മഗുണവും, സാമ്പത്തിക നേട്ടവും പ്രതീക്ഷിക്കാം. കലാരംഗത്ത് പ്രവർത്തിക്കുന്നവർക്ക് പുതിയ അവസരങ്ങൾ ലഭിക്കും. മേടരാശിയിലുള്ള ബിസിനസ് രംഗത്ത് പ്രവർത്തിക്കുന്നവർക്ക് തൊഴിൽപരമായി ധാരാളം മത്സരങ്ങൾ നേരിടും. വിഷ്ണു സഹസ്രനാമം ജപിക്കുന്നത് ഉത്തമം. വെള്ളിയാഴ്ച ദിവസം അനുകൂലം.
രോഹിണി: മംഗള കർമ്മങ്ങളിൽ പങ്കെടുക്കും. അവിവാഹിതരുടെ വിവാഹ കാര്യത്തിൽ തീരുമാനം എടുക്കും. വിദ്യാർത്ഥികൾ പഠനകാര്യത്തിൽ അലസത പ്രകടമാക്കും. സാമ്പത്തിക അഭിവൃദ്ധി ഉണ്ടാകും. ദാമ്പത്യ ഗുണം പ്രതീക്ഷിക്കാം. ഞായറാഴ്ച വ്രതം, സൂര്യനമസ്‌ക്കാരം, സൂര്യഗായത്രി ഇവ പരിഹാരം. ചൊവ്വാഴ്ച ദിവസം മംഗളകർമ്മങ്ങൾക്ക് നല്ലതല്ല.
മകയീരം: മാതൃഗുണം ലഭിക്കും. വിദ്യാർത്ഥികൾക്ക് സംഗീതാദികലകളിൽ താത്പര്യം വർദ്ധിക്കും. കർമ്മരംഗത്ത് ഉയർച്ച അനുഭവപ്പെടും. മിഥുനരാശിക്കാർക്ക് ബിസിനസിലും ഊഹക്കച്ചവടത്തിലും ഏർപ്പെട്ടിരിക്കുന്നവർക്ക് ധനനഷ്ടത്തിന് സാദ്ധ്യത. ദമ്പതികൾ തമ്മിൽ ഐക്യതയോടെ കഴിയും.ശനിയാഴ്ച ദിവസം ശിവക്ഷേത്ര ദർശനം, ജലധാര, പഞ്ചാക്ഷരീ മന്ത്രം ഇവ പരിഹാരം. ഞായറാഴ്ച ദിവസം അനുകൂലം.
തിരുവാതിര: സന്താനഗുണം പ്രതീക്ഷിക്കാം. മാതൃഗുണം ലഭിക്കും. കണ്ടക ശനികാലമായതിനാൽ വാഹനത്തിൽ കയറുമ്പോൾ സൂക്ഷിക്കണം. വിദേശത്ത് ജോലി ചെയ്യുന്നവർക്ക് ധാരാളം ബുദ്ധിമുട്ടുകൾ തരണം ചെയ്യേണ്ടി വരും. ഭഗവതിക്ക് അഷ്‌ടോത്തര അർച്ചന, കടുംപായസം ഇവ ഉത്തമം. ഞായറാഴ്ച ദിവസം അനുകൂലം.
പുണർതം: പിതൃഗുണം ലഭിക്കും. സാമ്പത്തിക രംഗത്ത് പുരോഗതി ഉണ്ടാകും. മത്സരപരീക്ഷകളിൽ വിജയിക്കും. തൊഴിലവസരങ്ങൾ ലഭിക്കും. ചൊവ്വാഴ്ച ദിവസം മംഗളകർമ്മങ്ങൾക്ക് നല്ലതല്ല. ഗരുഡക്ഷേത്രത്തിൽ ചേന സമർപ്പിക്കുക. കറുപ്പ് വസ്ത്രം ധരിക്കുക.
പൂയം: തൊഴിലഭിവൃദ്ധിക്ക് സാദ്ധ്യത. സാമ്പത്തിക നേട്ടം ലഭിക്കും. സാമൂഹ്യ സാഹിത്യ രംഗത്തുള്ളവർക്ക് അംഗീകാരവും പ്രശസ്തിയും ലഭിക്കും. മാതാവിന് സാമ്പത്തികനേട്ടം പ്രതീക്ഷിക്കാം. ഉദ്യോഗാർത്ഥികളുടെ പരിശ്രമങ്ങൾ ഫലവത്താകും. നാഗർക്ക് ഉപ്പും മഞ്ഞളും സമർപ്പിക്കുക. വെള്ളിയാഴ്ച ദിവസം അനുകൂലം.
ആയില്യം: മാതൃഗുണം ഉണ്ടാകും. വിവാഹകാര്യത്തിൽ തീരുമാനം എടുക്കും, തൊഴിൽ മുഖേന ആദായം വർദ്ധിക്കും. സന്താനങ്ങൾക്ക് വിദേശത്ത് തൊഴിൽ ലഭിക്കും. സംഗീതം, നാടകം എന്നീ മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് ധാരാളം അവസരം ലഭിക്കും. സുബ്രഹ്മണ്യപ്രീതി വരുത്തുക, വെള്ളിയാഴ്ച ദിവസം അനുകൂലം.
മകം: ബിസിനസ് രംഗത്ത് പ്രവർത്തിക്കുന്നവർക്ക് സാമ്പത്തിക നേട്ടം ഉണ്ടാകും. ദാമ്പത്യജീവിതം സന്തോഷപ്രദമായിരിക്കും. സഹോദരസ്ഥാനീയരിൽ നിന്നും സഹായ സഹകരണങ്ങൾ ലഭിക്കും. ഗൃഹത്തിൽ മംഗളകർമ്മങ്ങൾ നടക്കും. ചാമുണ്ഡീ ദേവിക്ക് കുങ്കുമാർച്ചന നടത്തുക. വെള്ളിയാഴ്ച ദിവസം അനുകൂലം.
പൂരം: വിദ്യാർത്ഥികൾക്ക് നൃത്ത സംഗീതാദി കലകളിൽ താത്പര്യം വർദ്ധിക്കും. ഗൃഹോപകരണങ്ങൾ വാങ്ങിക്കും. അകന്നുകഴിഞ്ഞിരുന്ന ദമ്പതികൾ തമ്മിൽ ഒന്നിക്കും. മഹാഗണപതിക്ക് ഭാഗ്യസൂക്താർച്ചന നടത്തുക. ബുധനാഴ്ച ദിവസം ഉത്തമം.
ഉത്രം: സാഹിത്യരംഗത്തുള്ളവർക്ക് അംഗീകാരവും പ്രശസ്തിയും ലഭിക്കും. സാമ്പത്തിക ഇടപാടുകൾ സൂക്ഷിച്ചു കൈകാര്യം ചെയ്യണം പിതൃഗുണം ലഭിക്കും. വെള്ളിയാഴ്ച ദിവസം ദേവീ ദർശനം നടത്തുന്നത് ഉത്തമമാണ്. വെള്ളിയാഴ്ച ദിവസം അനുകൂലം.
അത്തം: അവിവാഹിതരുടെ വിവാഹകാര്യത്തിൽ അനുകൂല തീരുമാനം എടുക്കും. വിദ്യാർത്ഥികൾക്ക് അനുകൂല സമയം. ആരോഗ്യകാര്യങ്ങളിൽ പ്രത്യേകം ശ്രദ്ധിക്കണം. വ്യാഴാഴ്ച ദിവസം വിഷ്ണുക്ഷേത്ര ദർശനവും, വിഷ്ണു സഹസ്രനാമം ജപിക്കുന്നതും ഉത്തമം. വെള്ളിയാഴ്ച ദിവസം അനുകൂലം.
ചിത്തിര:കർമ്മപുഷ്ടി ലഭിക്കും, സാമ്പത്തിക ലാഭം പ്രതീക്ഷിക്കാം. സന്താനങ്ങളാൽ മനഃസന്തോഷം ലഭിക്കും. കണ്ടക ശനികാലമായതിനാൽ ദമ്പതികൾ തമ്മിൽ അഭിപ്രായ വ്യത്യാസം ഉണ്ടാകും. ഔദ്യോഗികമായ മേന്മ അനുഭവപ്പെടും. മഹാഗണപതിക്ക് കറുക മാല ചാർത്തുക. ചൊവ്വാഴ്ച ദിവസം അനുകൂലം.
ചോതി: ഭാഗ്യപുഷ്ടി അനുഭവപ്പെടും. പിതൃസമ്പത്ത് അനുഭവയോഗത്തിൽ വന്നു ചേരും. മംഗള കർമ്മങ്ങളിൽ പങ്കെടുക്കും. വിദ്യാർത്ഥികൾ പഠന കാര്യത്തിൽ ഉത്സാഹം പ്രകടമാക്കും.സന്താനഗുണം ഉണ്ടാകും. ഞായറാഴ്ച വ്രതം, സൂര്യനമസ്‌ക്കാരം, സൂര്യഗായത്രി ഇവ പരിഹാരമാകുന്നു. ഞായറാഴ്ച ദിവസം അനുകൂലം.
വിശാഖം: കലാരംഗത്ത് പ്രശസ്തി ലഭിക്കും.സഹോദരങ്ങളിൽ നിന്നും ഗുണാനുഭവം പ്രതീക്ഷിക്കാം. ദാമ്പത്യ ജിവിതം സന്തോഷപ്രദമായിരിക്കും. ഏഴര ശനികാലമായതിനാൽ സംസാരത്തിൽ നിയന്ത്രണം പാലിക്കുക. പിതൃഗുണം ലഭിക്കും. ശാസ്താപ്രീതി വരുത്തുക. ഞായറാഴ്ച ദിവസം അനുകൂലം.
അനിഴം: മംഗളകാര്യങ്ങളിൽ പങ്കെടുക്കും. വിദ്യാർത്ഥികൾക്ക് ഉപരിപഠനത്തിന് ഇഷ്ടപ്പെട്ട വിഷയം ലഭിക്കും. ഏഴര ശനികാലമായതിനാൽ ആരോഗ്യപരമായി ശ്രദ്ധിക്കണം. ശ്രീകൃഷ്ണന് കദളിപഴം നിവേദിക്കുക. വെള്ളിയാഴ്ച ദിവസം അനുകൂലം.
കേട്ട: ദാമ്പത്യജീവിതം സംതൃപ്ത മായിരിക്കും. ഏഴരശനികാലമായതിനാൽ തൊഴിൽപരമായി വളരെയധികം ശ്രദ്ധിക്കുക. സന്താനങ്ങളാൽ കീർത്തി വർദ്ധിക്കും. ശാരീരിക ക്ഷീണം അനുഭപ്പെടും. ശിവന് ധാര, അഘോര അർച്ചന എന്നിവ നടത്തുക. ഞായറാഴ്ച ദിവസം അനുകൂലം.
മൂലം: തൊഴിൽ രഹിതർക്ക് ജോലി ലഭിക്കും. വിവാഹാദി മംഗള കർമ്മങ്ങളിൽ പങ്കെടുക്കും. മനസിന് സന്തോഷം തരുന്ന സന്ദേശങ്ങൾ ലഭിക്കും. ഏഴരശനികാലമായതിനാൽ ദമ്പതികൾ തമ്മിൽ അഭിപ്രായ വ്യത്യാസം വരാം. സാമ്പത്തിക നേട്ടം പ്രതീക്ഷിക്കാം. ശാസ്താപ്രീതി വരുത്തുക. ഞായറാഴ്ച ദിവസം അനുകൂലം.
പൂരാടം: സാമ്പത്തികലാഭം പ്രതീക്ഷിക്കാം. വിദ്യാർത്ഥികൾ പഠന കാര്യത്തിൽ ഉത്സാഹം പ്രകടമാക്കും. പിതൃഗുണം ലഭിക്കും. പൊതുജനങ്ങളുടെ ഇടയിൽ ആദരവ് വർദ്ധിക്കും. മേലധികാരികളിൽ നിന്നും സൗഹാർദ്ദപരമായ സമീപനം പ്രതീക്ഷിക്കാം. മഹാഗണപതിക്ക് ഭാഗ്യസൂക്താർച്ചന നടത്തുക. ബുധനാഴ്ച ദിവസം ഉത്തമം.
ഉത്രാടം: മാതൃഗുണം പ്രതീക്ഷിക്കാം, സന്താനങ്ങളാൽ മനഃസന്തോഷം ഉണ്ടാകും. ഏഴരശനികാലമായതിനാൽ ബിസിനസ് രംഗത്ത് പ്രവർത്തിക്കുന്നവർക്ക് ധനനഷ്ടത്തിന് സാദ്ധ്യത. പുണ്യസ്ഥലങ്ങൾ സന്ദർശിക്കും. അന്നദാനം നടത്തുക, വിഷ്ണു പ്രീതി വരുത്തുക. ഞായറാഴ്ച ദിവസം അനുകൂലം.
തിരുവോണം: സന്താനഗുണം ഉണ്ടാകും. മാതൃഗുണം പ്രതീക്ഷിക്കാം. ആരോഗ്യപരമായി ബുദ്ധിമുട്ടുകൾ ഉണ്ടാകും. ഉപരിപഠനത്തിന് ഉദ്ദേശിക്കുന്ന വിദ്യാർത്ഥികൾക്ക് ആഗ്രഹിച്ച വിഷയം ലഭിക്കും. വ്യാഴാഴ്ച ദിവസം വിഷ്ണു ക്ഷേത്ര ദർശനം, പാൽപ്പായസ നിവേദ്യം ഇവ പരിഹാരം.
അവിട്ടം: വിവാഹാദി മംഗളകർമ്മങ്ങളിൽ പങ്കെടുക്കും. സന്താനഗുണം ലഭിക്കും.ഗൃഹാന്തരീക്ഷം ശോഭനമായിരിക്കും. ഉന്നതധികാരപ്രാപ്തി കൈവരും. മനസിന് സന്തോഷം ലഭിക്കുന്ന സന്ദർഭങ്ങൾ ഉണ്ടാകും. ശിവന് ശംഖാഭിഷേകം നടത്തുക. ഞായറാഴ്ച ദിവസം അനുകൂലം.
ചതയം: സന്താനഗുണം ലഭിക്കും. വിനോദയാത്രയിൽ പങ്കെടുക്കാൻ അവസരം ലഭിക്കും. ദമ്പതികൾ തമ്മിൽ തെറ്റിദ്ധാരണകൾ ഉണ്ടാകും. മാതാവിൽ നിന്നും സഹായസഹകരണങ്ങൾ ലഭിക്കും. ശനിയാഴ്ച ദിവസം ശിവക്ഷേത്ര ദർശനം ഉത്തമം. ശനിപ്രീതി വരുത്തുക. ശനിയാഴ്ച ദിവസം അനുകൂലം.
പൂരുരുട്ടാതി: സാമ്പത്തികനേട്ടം പ്രതീക്ഷിക്കാം. വാക്ചാതുര്യം പ്രകടമാക്കും. സർക്കാരിൽ നിന്നും ലഭിക്കാനുള്ള ആനുകൂല്യങ്ങൾ ലഭിക്കും. സഹോദരങ്ങളാൽ ഗുണം പ്രതീക്ഷിക്കാം. നയനരോഗത്തിന് സാദ്ധ്യത. ശിവന് ധാര, അഘോര അർച്ചന ഇവ നടത്തുക. ഞായറാഴ്ച ദിവസം അനുകൂലം.
ഉത്രട്ടാതി: സാമ്പത്തികരംഗത്ത് പുരോഗതി ഉണ്ടാകും.പിതൃഗുണവും ഭാഗ്യപുഷ്ടിയും അനുഭവപ്പെടും. ശനിയാഴ്ച ദിവസം ശിവക്ഷേത്ര ദർശനം, ഭഗവതി ക്ഷേത്ര ദർശനം, ചുവപ്പ് പട്ട് സമർപ്പിക്കുന്നത് എന്നിവ ഉത്തമം. ചൊവ്വാഴ്ച ദിവസം അനുകൂലം.
രേവതി: കലാരംഗത്ത് പ്രവർത്തിക്കുന്നവർക്ക് പ്രശസ്തി വർദ്ധിക്കും. മനസിൽ ആഗ്രഹിക്കുന്ന കാര്യങ്ങൾ ഭംഗിയായി നിറവേറും. ദാമ്പത്യ ജീവിതം സന്തോഷപ്രദമായിരിക്കും. വ്യാഴാഴ്ച ദിവസം വിഷ്ണുക്ഷേത്ര ദർശനം, പാൽപ്പായസ നിവേദ്യം ഇവ പരിഹാരം. ബുധനാഴ്ച ദിവസം ഉത്തമം.