india-vs-newzealand

ഹാമിൽട്ടൺ: ന്യൂസിലൻഡിനെതിരായ നാലാം ഏകദിനത്തിൽ ഇന്ത്യയ്‌ക്ക് ബാറ്റിംഗ് തകർച്ച. ഇന്ത്യ 92 റൺസിന് പുറത്തായി. 37 പന്തിൽ മൂന്നു ബൗണ്ടറി സഹിതം 18 റൺസുമായി പുറത്താകാതെ നിന്ന യുസ്‍വേന്ദ്ര ചാഹലാണ് ഇന്ത്യയുടെ ടോപ് സ്കോറർ. ഏകദിനത്തിൽ ചാഹലിന്റെ ഏറ്റവും ഉയർന്ന സ്കോറാണിത്. ആദ്യ മൂന്ന് ഏകദിനങ്ങളിലും തകർപ്പൻ ജയം നേടി പരമ്പര സ്വന്തമാക്കിയ ഇന്ത്യ യാതൊരു സമ്മർദ്ദവുമില്ലാതെയാണ് ഇന്ന് കളത്തിലിറങ്ങിയത്. നായകൻ കൊഹ്‌ലിക്ക് വിശ്രമം അനുവദിച്ചതിനാൽ പകരം രോഹിത് ശർമ്മയുടെ നേതൃത്വത്തിലാണ് ഇന്ത്യ ഇന്നിറങ്ങിയത്. ഏകദിനത്തിൽ ഏറ്റവും കൂടുതൽ ഇരട്ട സെഞ്ച്വറി നേടിയ താരമായ രോഹിതിന്റെ ഇരുന്നൂറാം ഏകദിന മത്സരം കൂടിയാണിത്.

കൊഹ്‌ലിക്ക് പകരം പ്രതീക്ഷയുണർത്തുന്ന യുവതാരം ശുഭ്മാൻ ഗില്ലിനാണ് ഇന്ന് അവസരം ലഭിച്ചത്. എന്നാൽ, നാലാം മൽസരത്തിൽ 55 റൺസിനിടെ ഇന്തയ്‌ക്ക് എട്ടു വിക്കറ്റ് നഷ്ടമായി. അരങ്ങേറ്റ താരം ശുഭ്മാൻ ഗില്ലും അവസരം മുതലെടുത്തില്ല. 21 പന്തിൽ ഒമ്പത് റൺസടിച്ച ഗില്ലിനെ ബോൾട്ട് പുറത്താക്കി. കേദർ ജാദവും ഭുവനേശ്വർ കുമാറും ഓരോ റൺ വീതം നേടി ക്രീസ് വിട്ടു200–ാം ഏകദിനം കളിക്കാനിറങ്ങിയ ക്യാപ്റ്റനും ഓപ്പണറുമായ രോഹിത് ശർമ (23 പന്തിൽ ഏഴ്), സഹ ഓപ്പണർ ശിഖർ ധവാൻ (20 പന്തിൽ 13), അമ്പാട്ടി റായുഡു (പൂജ്യം), ദിനേഷ് കാർത്തിക് (പൂജ്യം), അരങ്ങേറ്റ മൽസരം കളിക്കുന്ന ശുഭ്മാൻ ഗിൽ (ഒൻപത്), കേദാർ ജാദവ് (ഒന്ന്), ഭുവനേശ്വർ കുമാർ (ഒന്ന്), ഹാർദിക് പാണ്ഡ്യ (16) എന്നിവരാണ് പുറത്തായത്. ടോസ് നേടിയ ന്യൂസിലൻഡ് ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു.