തിരുവനന്തപുരം: ബോട്ടിലേക്ക് ജനങ്ങൾക്ക് കയറാൻ സ്വന്തം ചുമൽ നൽകിയ ജെയ്സൽ, വെള്ളത്തിൽ നിന്ന് ഇരുകാലും പൊട്ടിയിട്ടും നൂറ്റമ്പതോളം ജീവനുകളെ രക്ഷിച്ച ആന്റണിച്ചേട്ടൻ, കേരളം പ്രളയത്തിൽ മുങ്ങിയപ്പോൾ കൈപിടിച്ചുയർത്തിയ നമ്മുടെ സ്വന്തം സൈന്യമായവരാണിവർ. 2019 ബഡ്ജറ്റിൽ ഇവരടങ്ങിയ മത്സ്യത്തൊഴിലാളികളെ സർക്കാർ മറന്നില്ല. ഇന്ന് നിയമസഭയിൽ ധനമന്ത്രി തോമസ് ഐസക് ഈ വർഷത്തെ ബഡ്ജറ്റ് അവതരിപ്പിച്ചപ്പോൾ വൻ പദ്ധതികളാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
തീരദേശത്തിനായി സർക്കാർ പ്രഖ്യാപിച്ച പ്രധാനപദ്ധതികൾ
# തീരദേശ മേഖലയ്ക്കായി 1000 കോടി രൂപ.
# കടലാക്രമണത്തിൽ നിന്നും മാറിത്താമസിക്കുന്ന കുടുംങ്ങൾക്ക് വീട് നിർമ്മിക്കാൻ പത്ത് ലക്ഷം രൂപ.
# പൊഴിയൂരിൽ മത്സ്യബന്ധന തുറമുഖം.
# സംസ്ഥാനത്ത് പുതിയ ഹാർബറുകൾ.
# മത്സ്യത്തൊഴിലാളികൾക്ക് പലിശരഹിത വായ്പ.
# കൊല്ലത്ത് ബോട്ട് നിർമ്മാണ യാർഡ്.