fireman

പൊന്നാനി: കൈയ്യിലൊരു മോതിരം ഇട്ടിട്ട് അത് ഊരിയെടുക്കാൻ പറ്റാതായാലോ?​ ആകെ പരിഭാന്ത്രരാകും അല്ലേ?​ അപ്പോൾ ഇത് കുട്ടികളുടെ കൈകളിലായാൽ പിന്നെ പറയേണ്ട കാര്യമില്ലല്ലോ. എന്നാൽ കുഞ്ഞുവിരലിൽ കുടുങ്ങിയ മോതിരം ഊരിയെടുക്കാനുള്ള വിദ്യ പൊന്നാനി ഫയർഫോഴ്സ് അംഗങ്ങളുടെ കൈയിലുണ്ട്.

പൊന്നാനി മഖ്ദൂമിയ സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥി നിഹാസും പൊന്നാനി ഫയർഫോഴ് ഉദ്യോഗസ്ഥൻ ബിജു.കെ ഉണ്ണിയുമാണ് ഇപ്പോൾ ഫേസ്ബുക്കിലെ താരങ്ങൾ. ഒരു കൗതുകത്തിന് സ്കൂളിൽ വച്ച് സുഹൃത്തിന്റെ മോതിരം വാങ്ങി ഇട്ടു നോക്കിയതാണ് നിഹാസ്. പിന്നീട് ഊരിയെടുക്കാൻ നോക്കിയപ്പോൾ മോതിരം വരുന്നില്ല. എത്ര ശ്രമിച്ചിട്ടും നടക്കാത്തതിനെ തുടർന്ന് നിഹാസ് അസ്വസ്ഥത പ്രകടിപ്പിച്ചു.

തുടർന്ന് സ്കൂൾ അധികൃതരാണ് നിഹാസിനെ പൊന്നാനി ഫയർസ്റ്റേ‌ഷനിലെത്തിച്ചത്. കയ്യിൽ കുടുങ്ങിയ മോതിരം ഊരിയെടുക്കുമ്പോൾ കുട്ടി പരിഭ്രമിക്കാൻ സാദ്ധ്യതയുണ്ടെന്ന് കരുതി ഡ്രൈവർ ഗംഗാധരനും ഫയർമാൻ ബിജുവും ചേർന്നാണ് നിഹാസിനെ കൊണ്ട് പാട്ട് പാടിച്ചത്. കുട്ടി പാടുമ്പോൾ ഫയർമാൻ ആയുധം ഉപയോഗിച്ച് മോതിരം മുറിക്കുകയും ചെയ്തു. ഒടുവിൽ മോതിരം നിഹാസിനെ കൊണ്ട് തന്നെ ഊരിയെടുപ്പിക്കുകയും ചെയ്തു. മോതിരം ഊരിയെടുത്തതും നിഹാസ് പാട്ട് നിർത്തുകയും ചെയ്തു.

എന്നാൽ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ എത്തിയതോടെ വൻ പ്രചാരമാണ് ലഭിച്ചത്. എന്നാൽ വീഡിയോ കണ്ടവരെല്ലാം എങ്ങനെയെങ്കിലും നിഹാസിനെ കൊണ്ട് ആ പാട്ട് മുഴുവനായി പാടിക്കണമെന്ന ആവശ്യവുമായി മുന്നോട്ടെത്തിയിരിക്കുകയാണ്.

വീഡിയോ കാണാം....