തിരുവനന്തപുരം: യുവതീ പ്രവേശനം സംബന്ധിച്ചുണ്ടായ വിവാദങ്ങളിൽ വരുമാനം നഷ്‌ടമായ ദേവസ്വം ബോർഡിനും ശബരിമലക്ഷേത്രത്തിനും സഹായവുമായി പിണറായി സർക്കാരിന്റെ ബഡ്‌ജറ്റ്. ശബരിമലയിലെ വികസനത്തിനായി 739 കോടിയുടെ പദ്ധതികളാണ് ബഡ്‌ജറ്റിൽ പ്രഖ്യാപിച്ചത്. ശബരിമലയിൽ നിന്നും ലഭിച്ച വരുമാനത്തിൽ നിന്നും സർക്കാർ ഒരുരൂപ പോലും എടുക്കുന്നില്ലെന്നും മന്ത്രി തോമസ് ഐസക് വ്യക്തമാക്കി. എന്നാൽ ശബരിമല പ്രക്ഷോഭങ്ങൾ സംസ്ഥാനം നേരിട്ട രണ്ടാമത്തെ ദുരന്തമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മറ്റ് പ്രഖ്യാപനങ്ങൾ
ശബരിമല ക്ഷേത്രത്തിൽ തിരുപ്പതി മാതൃകയിൽ സംവിധാനം
ശബരിമലയിലെ റോഡ് വികസനത്തിന് 200 കോടി
പമ്പ നിലയ്‌ക്കൽ അടിസ്ഥാന വികസനത്തിന് 147.75 കോടി
പമ്പയിൽ ഒരു കോടി ലീറ്റർ ശേഷിയുള്ള സ്വീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റ്: 40 കോടി അനുവദിച്ചു.
റാന്നിയിലും നിലയ്ക്കലിലും പുതിയ പാർക്കിങ് സൗകര്യം.
തിരുവിതാംകൂർ ദേവസ്വം ബോർഡിന് 100 കോടി പ്രത്യേകമായി അനുവദിച്ചു.
കൊച്ചി, മലബാർ ദേവസ്വം ബോർഡുകൾക്ക് 36 കോടി.