തിരുവനന്തപുരം : ഈ വർഷത്തെ ബഡ്ജറ്റ് ധനമന്ത്രി തോമസ് ഐസക് നിയമസഭയിൽ അവതരിപ്പിച്ചു. പ്രളയത്തെ അതിജീവിച്ച കേരളത്തിന് നാശനഷ്ടങ്ങൾ നികത്തുന്നതിനും, പുനനിർമ്മാണത്തിനായുള്ള അധിക വരുമാനം കണ്ടെത്തുന്നതിനുമായി പ്രളയ സെസ് പ്രഖ്യാപിച്ചു. രണ്ട് വർഷത്തേയ്ക്ക് ജി.എസ്.ടിക്ക് പുറമേ ഉത്പന്നങ്ങൾക്ക് ഒരു ശതമാനമാണ് സെസ് ഈടാക്കി പിരിച്ചെടുക്കുന്നത്. 12,18,28 ശതമാനം ജി.എസ്.ടി ഏർപ്പെടുത്തിയ ഉത്പന്നങ്ങൾക്കാണ് സെസ് ബാധകമാവുക.
നിർമ്മാണമേഖലയ്ക്ക് തിരിച്ചടി
സിമന്റ്,ഗ്രാനൈറ്റ്,മാർബിൾ,പെയിന്റ് തുടങ്ങിയവയ്ക്ക് നികുതി വർദ്ധിപ്പിച്ചതിലൂടെ നിർമ്മാണ മേഖലയ്ക്ക് തിരിച്ചടിയായിരിക്കുകയാണ്.
സോപ്പ്,മൊബൈൽ ഫോൺ,ടൂത്ത് പേസ്റ്റ്,കാർ,ടൂവീലറുകൾ,എസി,ഫ്രിഡ്ജ്,ചോക്ലേറ്റ്,പ്‌ളൈവുഡ്, ശീതള പാനീയം, സ്‌കൂൾ ബാഗ്, നോട്ട് ബുക്ക് എന്നിവയ്ക്കും വില വർദ്ധിക്കും.
മദ്യത്തിന് വില വർദ്ധിക്കും
ബിയറിനും വൈനിനും രണ്ട് ശതമാനം നികുതി കൂട്ടി. 150 കോടിയുടെ വരുമാനം ഇത്വഴി അധികമായി പ്രതീക്ഷിക്കുന്നു
സിനിമടിക്കറ്റിന് നികുതി വർദ്ധിപ്പിച്ചു
പത്ത് ശതമാനം വനോദ നികുതി ഏർപ്പെടുത്താൻ തദ്ദേശ സ്ഥാപനങ്ങൾക്ക് അനുമതി നൽകി.
സ്വർണത്തിനും വെള്ളിക്കും പ്ലാറ്റിനത്തിനും 0.25 ശതമാനം പ്രളയ സെസ്. ജിഎസ്ടി വരുമാനം അടുത്ത സാമ്പത്തിക വർഷം 30 ശതമാനം ഉയരും.ചെറുകിട ഉത്പന്നങ്ങൾക്ക് സെസ് ഉണ്ടാകില്ല.