1. പ്രളയ സെസ് നിലവില്‍ വന്നു. രണ്ടു വര്‍ഷത്തേക്കാണ് പ്രളയ സെസ്. 12,18,28 ശതമാനം ജി.എസ്.ടി ഉള്ള ഉത്പന്നങ്ങള്‍ക്ക് 1 ശതമാനം സെസ്. സ്വര്‍ണ്ണത്തിനും വെള്ളിക്കും 0.25 ശതമാനം പ്രളയ സെസ്. ചെറുകിട ഉത്പന്നങ്ങള്‍ക്ക് പ്രളയ സെസ് ഇല്ല. ഇലക്രേ്ടാണിക്, ആഡംബര ഉത്പന്നങ്ങള്‍ക്ക് വിലകൂടും. ബിയര്‍, വൈന്‍ എന്നിവയ്ക്ക് നികുതി കൂട്ടി. രണ്ട് ശതമാനം ആണ് നികുതി വര്‍ദ്ധിപ്പിച്ചത്. ഇതുവഴി 150 കോടി അധികമായി ലഭിക്കും. 3000 ചതുരശ്ര അടിക്ക് മുകളിലുള്ള കെട്ടിടങ്ങള്‍ക്ക് ആഡംബര നികുത. സെറാമിക് ടെയില്‍സിനും വില കൂടും
2. തീയറ്റേറുകളില്‍ പ്രത്യേക സോഫ്ട് വെയര്‍ ഉപയോഗിച്ച് ഇ- ടിക്കറ്റിംഗ് നിര്‍ബന്ധമാകും. സിനിമാ ടിക്കറ്റിന് 10 ശതമാനം വിനോദ നികുതി. ടാക്സ് എന്‍ഫോഴ്സ്മന്റ് വിഭാഗം ശക്തമാക്കും. ക്ഷേമ പെന്‍ഷനുകള്‍ 100 രൂപ വര്‍ധിപ്പിച്ച് 1200 രൂപയാക്കി. കെ.എസ്.ആര്‍.ടിസിയ്ക്ക് 1000 കോടി. ശമ്പള പരിഷ്‌കരണ കുടിശിക പണമായി നല്‍കും. ഏപ്രിലില്‍ രണ്ട് ഗഡു നല്‍കും. എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ക്ക് 20 കോടി. സൗരോര്‍ജ്ജ പാനലുകള്‍ക്ക് കിഫ്ബിയില്‍ നിന്ന് പണം അനുവദിക്കും. നികുതി ഇന്റലിജന്‍സ് വിഭാഗം ശക്തമാക്കും
3. ലൈഫ് മിഷന് 1,290 കോടി. സ്‌കൂളുകള്‍ നവീകരിക്കാന്‍ പ്രത്യേക പദ്ധതികള്‍. വയനാട്ടിലെ കാപ്പി കര്‍ഷകരുടെ വരുമാനം ഇരട്ടി ആക്കും. കണ്ണൂര്‍ വിമാനത്താവളത്തോട് അനുബന്ധിച്ച് വ്യവസായ മേഖല സ്ഥാപിക്കും. ശബരിമലയ്ക്ക് 739 കോടി. റോഡ് വികസനത്തിന് 200 കോട. പമ്പ, നിലയ്ക്കല്‍ അടിസ്ഥാന വികസനത്തിന് 147.75 കോടി കിഫ്ബി വഴി. പമ്പയില്‍ 10 ലക്ഷം ലിറ്റര്‍ ശേഷിയുള്ള മാലിന്യ പ്ലാന്റ് സ്ഥാപിക്കാന്‍ 40 കോടി. നിലയ്ക്കലില്‍ തീര്‍ത്ഥാടകര്‍ക്ക് വിരിപ്പന്തല്‍ ഒരുക്കാന്‍ 34 കോടി. എരുമേലി ഇടത്താവള വികസനത്തിന് 20 കോടി
4. നവകേരള നിര്‍മ്മാണത്തിന് ഊന്നല്‍ നല്‍കി പിണറായി സര്‍ക്കാരിന്റെ നാലാം ബഡ്ജറ്റ് ധനമന്ത്രി തോമസ് ഐസക് അവതരിപ്പിക്കുന്നു. നവോത്ഥാന പഠനത്തിന് തിരുവന്തപുരത്ത് സമഗ്ര മ്യൂസിയം സ്ഥാപിക്കും. ആകെ ബഡ്ജറ്റ് ചിലവ് 1.42 ലക്ഷം കോടി രൂപ. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഇതുവരെ 3229 കോടി രൂപ ലഭി ച്ചിട്ടിുണ്ട്. പ്രളയ ബാധിത പ്രദേശങ്ങള്‍ക്കായി 250 കോടി. വനിതാ മതിലിന്റെ പശ്ചാത്തലത്തില്‍ എല്ലാ ജില്ലകളിലും കലാകാരികള്‍ ചരിത്ര സ്മൃതികളെ ശാശ്വതമാക്കുന്ന സ്മാരക മതിലുകള്‍ സൃഷ്ടിക്കും. ഇതിന് ലളിത കലാ അക്കാദമി മുന്‍കൈ എടുക്കും
5. മത്സ്യത്തൊഴിലാളികള്‍ക്ക് ബഡ്ജറ്റില്‍ പ്രത്യേക പദ്ധതികള്‍. 1000 കോടി മത്സ്യ തൊഴിലാളികള്‍ക്ക് നല്‍കും. തീരദേശ പുനരധിവാസത്തിന് 100 കോടി രൂപ. തീരദേശ താലൂക്ക് ആശുപത്രികളുടെ നവീകരണത്തിന് 90 കോടി. മത്സ്യ തൊഴിലാളികള്‍ക്ക് പലിശ രഹിത വായ്പ നല്‍കാന്‍ മത്സ്യഫെഡിന് 9 കോടി അനുവദിക്കും. ഓഖി പാക്കേജ് വിപുലീകരിക്കാനും തീരുമാനം. തിരുവനന്തപുരത്ത് വനിതാ മത്സ്യ തൊഴിലാളികള്‍ക്ക് കിയോസ്‌ക്
6. സ്ത്രീ ശാക്തീകരണത്തിന് ബഡ്ജറ്റില്‍ 1420 കോടി രൂപ. കുടുംബശ്രീക്ക് ആകെ 1000 കോടിയുടെ പദ്ധതി. ആറ് പുതിയ മേഖലകളില്‍ കുടുംബശ്രീയുടെ സേവനം വ്യാപിപ്പിക്കും. 10,000 പട്ടിക വിഭാഗക്കാര്‍ക്ക് ആധുനിക വ്യവസായ സ്ഥാപനങ്ങളില്‍ തൊഴില്‍ ലഭ്യമാക്കും. പ്രവാസി നിക്ഷേത്തിനും പദ്ധതികള്‍. അടുത്ത വര്‍ഷത്തോടെ പ്രവാസി ചിട്ടി എല്ലാ ഗള്‍ഫ് രാജ്യങ്ങളിലേക്കും വ്യാപിപ്പിക്കും. കേരള ബാങ്ക് വികസനത്തിന് സഹായിക്കും. വിദശേത്ത് നിന്ന് മൃതദേഹങ്ങള്‍ കൊണ്ടു വരാന്‍ സര്‍ക്കാര്‍ സഹായം നല്‍കും
7. ആരോഗ്യ മേഖലയില്‍ നാലു ഭാഗങ്ങളുള്ള സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് ഈ വര്‍ഷം നടപ്പാക്കും. ഒരു ലക്ഷം വരെ ഇന്‍ഷുറന്‍സ് കമ്പനികള്‍ നല്‍കും. ലൈഫ് മിഷന്‍ മൂന്നാം ഘട്ടത്തിന് 1320 കോടി. ആര്‍.എസ്.ബി.വൈ- കാരുണ്യ പദ്ധതികള്‍ യോജിപ്പിച്ചു. പ്രീമിയം അടച്ച് എല്ലാവരെയും പദ്ധതിയില്‍ അംഗങ്ങളാക്കും. തെക്കു- വടക്ക് അതിവേഗ സമാന്തര റെയില്‍ പാത നിര്‍മ്മിക്കും. ഇല്ക്ര്ടിക്ക് വാഹനങ്ങള്‍ക്ക് വാഹന നികുതിയില്‍ ഇളവ് നല്‍കും. കേരളത്തിലെ എല്ലാ വീടുകളിലും എല്‍.ഇ.ഡി ബള്‍ബുകള്‍ മാത്രമാക്കും
8. നവകേരള നിര്‍മ്മാണത്തിനായി ബഡ്ജറ്റില്‍ സമഗ്ര പദ്ധതികള്‍. 1000 കോടി രൂപ വാര്‍ഷിക പദ്ധതിയില്‍ കേരള പുനര്‍ നിര്‍മ്മാണത്തിനായി വകയിരുത്തി. പ്രളയം തകര്‍ത്ത ജീവനോപാധികള്‍ 2019-20 കളില്‍ തിരിച്ചു പിടിക്കും. പ്രളയബാധിത പഞ്ചായത്തുകള്‍ക്കായി 259 കോടി ബഡ്ജറ്റില്‍ വകയിരുത്തി. പ്രളയത്തെ തുടര്‍ന്ന് ഉണ്ടായത് 15,000 കോടിയുടെ വരുമാന നഷ്ടം. പുനര്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ മലയോര മേഖലയ്ക്ക് മുന്‍ഗണന.
9. റബ്ബറിന് താങ്ങുവില ആയി 500 കോടി. നാളികേര മേഖലയ്ക്ക് 170 കോടി. കുരുമുളക് കൃഷിയ്ക്ക് 10 കോടി. കൊച്ചിയില്‍ അമരാവതി മാതൃകയില്‍ ടൗണ്‍ഷിപ്പുകള്‍. ഐ.ടി പാര്‍ക്കുകളില്‍ ജോലി ചെയ്യുന്നവരുടെ എണ്ണം ഒരു ലക്ഷത്തില്‍ നിന്ന് രണ്ടു ലക്ഷമായി ഉയര്‍ത്തും. രണ്ടാം കുട്ടനാട് പാക്കേജിന് 1000 കോടി. കുട്ടനാട്ടില്‍ 16 കോടി ചെലവില്‍ താറാവ് ഫാം. നാളികേര കൗണ്‍സിലിന്റെ നേതൃത്വത്തില്‍ 10 ലക്ഷം തെങ്ങിന്‍ തൈകള്‍ വച്ചു പിടിപ്പിക്കും. കൊച്ചി റിഫൈനറി പാര്‍ക്കിന് ഫാക്ട് ഭൂമി ഏറ്റെടുക്കും. റൈസ് പാര്‍ക്കുകള്‍ക്ക് 20 കോടിരൂപ.