pranav-mohanlal

ആദിയ്ക്ക് ശേഷം പ്രണവ് മോഹൻലാൽ നായകനാവുന്ന ചിത്രമാണ് ഇരുപത്തിയൊന്നാം നൂറ്റാണ്ട്. അരുൺഗോപി സംവിധാനം ചെയ്ത ചിത്രം തീയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്. ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി സംവിധായകനും മറ്റ് താരങ്ങളും നിരവധി പരിപാടികളിൽ പങ്കെടുക്കുമ്പോഴും ആരാധകർ അന്വേഷിക്കുന്നത് നായകൻ പ്രണവിനെയാണ്. പ്രമോഷൻ പരിപാടികളിലൊന്നും താല്പര്യമില്ലെന്ന് പ്രണവ് നേരത്തേ തന്നെ വ്യക്തമാക്കിയിട്ടുള്ള കാര്യമാണ്.

സിനിമാ പരിപാടികൾ കഴിഞ്ഞാൽ ഇഷ്ട വിനോദമായ യാത്രയിലേക്ക് ചേക്കേറുകയാണ് പ്രണവിന്റെ പതിവ്. ആദി റിലീസ് ചെയ്തപ്പോഴും പ്രണവ് സ്ഥലത്തില്ലായിരുന്നു. അന്ന് ഹിമാലയത്തിലായിരുന്നു ചിത്രത്തിലെ നായകൻ. നേരത്തേതു പോലെ തന്നെ ഇരുപത്തിയൊന്നാം നൂറ്റാണ്ട് റിലീസായപ്പോഴും പ്രണവിനെ കുറിച്ച് ഒരു വിവരവും ഉണ്ടായിരുന്നില്ല. സിനിമയുടെ അണിയറ പ്രവർത്തകർ ഉൾപ്പെടെ അന്വേഷിച്ചവർക്കെല്ലാം നിരാശയായിരുന്നു ഫലം. എന്നാൽ ആരാധകർ തന്നെയാണ് താരത്തെ കണ്ടെത്തയിരിക്കുന്നത്.

കർണാടകയിലെ ഹംപിയിലാണ് ഇപ്പോൾ പ്രണവ് ഉള്ളത്. പ്രിയ താരവുമായി ആരാധക‌ർ എടുത്ത സെൽഫിയാണ് പ്രണവ് എവിടെയുണ്ടെന്ന കാര്യം വ്യക്തമാക്കിയത്. ചിത്രമെടുത്ത ശേഷം സോഷ്യൽ മീഡിയിയിൽ പോസ്റ്റ് ചെയ്യുകയായിരുന്നു ഇവർ. തുടർന്ന് പ്രണവിന്റെ ഇപ്പോഴത്തെ താവളം കണ്ടെത്തിയിരിക്കുകയാണ് ആരാധകരും മാദ്ധ്യമങ്ങളും.

pranav

സിനിമ ഇറങ്ങുന്ന സാഹചര്യത്തിൽ അപ്പു ഇവിടെ ഇല്ലെന്നും ഫോണിൽ വിളിച്ചാൽ കിട്ടില്ലെന്നും ഒരു അഭിമുഖത്തിൽ സംവിധായകൻ അരുൺഗോപി പറഞ്ഞിരുന്നു. പ്ലസ് ടു പഠനം കഴിഞ്ഞ് തനിക്ക് യാത്ര ചെയ്യാനാണ് ഇഷ്ടമെന്ന് അപ്പു മോഹൻലാലിനോട് പറഞ്ഞതും. അദ്ദേഹം അതിന് സമ്മതം മൂളിയ കാര്യവും സുചിത്ര ഒരിക്കൽ വ്യക്തമാക്കിയിരുന്നു. മറ്ര് താരങ്ങളും അണിയറ പ്രവർത്തകരും സിനിമാ പ്രമോഷന്റെ ഭാഗമായി സോഷ്യൽ മീഡിയിയുലും മറ്റ് മാദ്ധ്യമങ്ങളിലും സജീവമായി പ്രവർത്തിക്കുമ്പോൾ നായകൻ ഇവിടെ കറങ്ങി നടക്കുകയാണ്.