simon-britto

തിരുവനന്തപുരം: സി.പി.എം നേതാവ് സൈമൺ ബ്രിട്ടോയുടെ മരണം സംബന്ധിച്ച് അദ്ദേഹത്തിന്റെ പത്നിയും ചികിത്സിച്ച ഡോക്ടറും ഉന്നയിച്ച സംശയങ്ങൾ ഗൗരവപൂർവം കാണേണ്ടതാണെന്ന് ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി കെ.സുരേന്ദ്രൻ പറഞ്ഞു. അവസാനസമയത്തുണ്ടായിരുന്നവരുടെ പരസ്പരവിരുദ്ധമായ മൊഴികളും മെഡിക്കൽ റിപ്പോർട്ടുകൾ പാർട്ടിക്കാർ കൈവശപ്പെടുത്തിയതുമെല്ലാം സംശയാസ്പദമാണെന്നും അദ്ദേഹം വ്യക്തമാക്കി. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് സുരേന്ദ്രന്റെ പ്രതികരണം.

തീവ്രവാദികളാൽ കൊല്ലപ്പെട്ട എസ്.എഫ്.ഐ നേതാവ് അഭിമന്യുവിന്റെ കേസ്സന്വേഷണത്തിലെ പിഴവുകളെ സംബന്ധിച്ച് അദ്ദേഹം പ്രകടിപ്പിച്ച അഭിപ്രായം നേരത്തെ വലിയ ചർച്ചയായിരുന്നു. അദ്ദേഹത്തിന്റെ ആത്മകഥ എഴുതാൻ അഭിമന്യുവിനെ ചുമതലപ്പെടുത്തിയതായുമുള്ള വാർത്തകൾ കേട്ടിരുന്നു. അവസാനകാലത്ത് ബ്രിട്ടോ ദേശീയ പ്രസ്ഥാനങ്ങളുടെ ചില പരിപാടികളിൽ പങ്കെടുത്തത് വലിയ വാർത്തയായിരുന്നു. പ്രതികൂല പരിതസ്ഥിതിയോട് പൊരുതി പൊതുരംഗത്ത് നിത്യവിസ്മയമായി വിരാജിച്ച ബ്രിട്ടോ കേരളത്തിന്റെ ഒരു പൊതുസ്വത്തായിരുന്നു. അദ്ദേഹത്തിന്റെ മരണം സംബന്ധിച്ച ദുരൂഹത നീങ്ങേണ്ടത് എല്ലാവരുടെയും ആവശ്യമാണ്. ഇക്കാര്യത്തിൽ സത്യസന്ധമായ അന്വേഷണത്തിന് സർക്കാർ തയ്യാറാവണം- സുരേന്ദ്രൻ പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം