pranav

പ്രണവ് മോഹൻലാലിനെ നായകനാക്കി അരുൺഗോപി സംവിധാനം ചെയ്ത 'ഇരുപത്തിയൊന്നാം നൂറ്റാണ്ട്' എന്ന ചിത്രത്തിനെതിരെ വിമർശനവുമായി അധ്യാപികയായ മിത്ര സിന്ധു. മോഹൻലാൽ കാശുമുടക്കി മകന്റെ പടം കാണണം എന്നിട്ട് അവന് പറ്റിയ ജോലി കണ്ടെത്തിക്കൊടുക്കണം. അല്ലെങ്കിൽ ഫാസിൽ ചെയ്തതു പോലെ ഏതേലും നല്ല സ്കൂൾ കണ്ടെത്തി മകനെ അവിടെ അഭിനയം പഠിക്കാൻ വിടണമെന്നും മിത്ര സിന്ധു തന്റെ ഫേസ്ബുക് പോസ്റ്റിൽ കുറിച്ചിരിക്കുന്നു.

prnv

കൂടാതെ സിനിമയുടെ നിർമ്മാതാവിനെയും തന്റെ ഫേസ്ബുക്കിന് പോസ്റ്റിൽ രൂക്ഷമായി വിമർശിക്കുകയാണ് സിന്ധു ‘പൂത്ത പണം കൂടുതലാണെങ്കി മുഖ്യമന്ത്രീടെ ദുരിതാശ്വാസ നിധിയിലിട്ടേ’.. എന്നാണ് നിർമ്മാതാവിനോട് സിന്ധു പറയുന്നത്. സംവിധായകൻ അരുൺഗോപിയെയും കണക്കിന് വിമർശിച്ചു കൊണ്ടാണ് മിത്ര സിന്ധു തന്റെ ഫേസ്ബുക്ക് പോസ്റ്റ് അവസാനിപ്പിക്കുന്നത്. മിത്രയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേർ രംഗത്തെത്തിയിട്ടുണ്ട്.

പോസ്റ്റിന്റെ പൂർണ രൂപം വായിക്കാം....