sreenivasan-and-mukesh

മലയാളത്തിന്റെ പ്രിയ നടന്മാരായ ശ്രീനിവാസനും മുകേഷും ഒരുമിച്ച് അഭിനയിച്ച നിരവധി സിനിമകൾ ഹിറ്റായിട്ടുണ്ട്. ഇതിനിടയിൽ ഇരുവരും ചേർന്ന് നിർമിച്ച രണ്ട് സിനിമകളും വൻ ഹിറ്റായി. എന്നാൽ ഇതിന് ശേഷം ഇരുവരുമൊന്നിച്ച് സിനിമകൾ നിർമിക്കാത്തത് എന്താണെന്ന് ശ്രീനിവാസൻ പറയുന്നു. കൗമുദി ടിവിക്ക് അനുവദിച്ച പ്രത്യേക അഭിമുഖത്തിലായിരുന്നു ശ്രീനിവാസന്റെ തുറന്ന് പറച്ചിൽ.

ശ്രീനിവാസന്റെ വാക്കുകൾ ഇങ്ങനെ

'സിനിമാ നിർമാണമെന്നത് തങ്ങളുടെ ചിന്തയിലേ ഇല്ലായിരുന്ന ഒരു സംഭവമായിരുന്നു. എന്നാൽ 'കഥ പറയുമ്പോൾ' എന്ന സിനിമയ്‌ക്ക് വേണ്ടി നിശ്ചയിച്ചിരുന്ന നിർമാതാവിന് സാമ്പത്തിക ബുദ്ധിമുട്ടുകൾ ഉണ്ടെന്ന് പറഞ്ഞപ്പോൾ മുകേഷാണ് ഈ സിനിമ നമുക്ക് തന്നെ നിർമിച്ചാലോ എന്ന് നിർദ്ദേശിച്ചത്. പക്ഷേ ആ സിനിമയ്‌ക്ക് വേണ്ടി വലിയ പൈസയൊന്നും തങ്ങൾ മുടക്കിയില്ല. പിന്നെ വിനീത് ശ്രീനിവാസനെ ഫ്രീയായി കാര്യങ്ങൾ ചെയ്യാൻ അനുവദിക്കാനാണ് രണ്ടാമത്തെ സിനിമയായ തട്ടത്തിൻ മറയത്തിന് വേണ്ടി പണം മുടക്കിയത്. എന്നാൽ ബിസിനസിനെക്കുറിച്ച് കൂടുതൽ കാര്യങ്ങൾ അറിയാത്തതിനാൽ പിന്നെ സിനിമ എടുക്കാൻ നിന്നില്ല. പൈസയുടെ കളിയാകുമ്പോൾ അത് നഷ്‌ടമാകുമോ എന്നുള്ള കാര്യത്തിൽ ബേജാറ് കൂടും. നഷ്‌ടം സംഭവിച്ചാൽ അത് താങ്ങാനുള്ള ശേഷിയുണ്ടാകണം'