ദാബു രത്നാനി കലണ്ടറിന് വേണ്ടിയുള്ള സണ്ണി ലിയോണിന്റെ ഹോട്ട് ഫോട്ടോഷൂട്ട് ചിത്രങ്ങൾ പുറത്ത്. അതീവസുന്ദരിയായി ഹോട്ട് ലുക്കിലാണ് താരം കലണ്ടറിനായി പോസ് ചെയ്തിരിക്കുന്നത്. മധുരരാജയുടെ ഷൂട്ടിംഗിന് ശേഷം കേരളത്തിൽ നിന്ന് തിരിച്ചെത്തിയതിന് പിന്നാലെയാണ് സണ്ണി ഫോട്ടോ ഷൂട്ട് ചിത്രങ്ങൾ പുറത്ത് വിട്ടത്. ചിത്രം കണ്ട് ആരാധകരെല്ലാം അന്തം വിട്ടിരിക്കുകയാണ്. എല്ലാ വർഷവും സൂപ്പർതാരങ്ങളാണ് കലണ്ടറിൽ പ്രത്യക്ഷപ്പെടുന്നത്. 2016ൽ ആലിയാ ഭട്ട് ആയിരുന്നു മോഡൽ. ഇത്തവണ ഈ അവസരം സണ്ണിയെ തേടിയെത്തുകയായിരുന്നു.