ദംഗൽ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിൽ ബബിത കുമാരിയെന്ന ആമിർഖാൻ പുത്രിയായി തിളങ്ങിയ സന്യ മൽഹോത്ര വീണ്ടും മകളായി എത്തുന്നു. ഇക്കുറി വിദ്യാ ബാലന്റെ മകളായാണ് സന്യ വെള്ളിത്തിരയിലെത്തുന്നത്. മനുഷ്യ കമ്പ്യൂട്ടർ എന്നറിയപ്പെടുന്ന ശകുന്തളാ ദേവിയുടെ ജീവിത കഥ ആസ്പദമാക്കി ഒരുക്കുന്ന ചിത്രത്തിലാണ് സന്യ വിദ്യയുടെ മകളാകുന്നത്.
ശകുന്തളാദേവിയുടെ മകൾ അനുപമ ബാനർജിയായാണ് താരം ചിത്രത്തിൽ പ്രത്യക്ഷപ്പെടുക. വിദ്യയാണ് ശകുന്തളാ ദേവിയെ ബിഗ് സ്ക്രീനിൽ അവതരിപ്പിക്കുക. അനു മേനോൻ സംവിധാനം ചെയ്യുന്ന ചിത്രം റോണി സ്ക്രൂവാലയാണ് നിർമ്മിക്കുന്നത്. നവാസുദ്ദീൻ സിദ്ധിഖിക്കൊപ്പം അഭിനയിക്കുന്ന ഫോട്ടോഗ്രാഫാണ് സന്യയുടേതായി ഉടൻ റിലീസാകുന്ന ചിത്രം. എൻ.ടി.ആറിന്റെ ജീവിതത്തെ ആസ്പദമാക്കി ഒരുങ്ങുന്ന എ.ൻ.ടി.ആർ എന്ന തെലുങ്ക് ചിത്രത്തിൽ നായികയായി അഭിനയിക്കുകയാണ് വിദ്യ.