അമിതാഭ് ബച്ചനും രേഖയും - ഒരു കാലത്ത് ബോളിവുഡിലെ പ്രിയ ജോഡികളായിരുന്ന ഇരുവരും പ്രണയത്തിലാണെന്ന അഭ്യൂഹങ്ങൾ അക്കാലത്ത് ശക്തമായിരുന്നു. പിന്നീടുണ്ടായ ചില കുടുംബ പ്രശ്നങ്ങളെത്തുടർന്ന് ഇരുവരും കണ്ടാൽ പോലും മിണ്ടാതായി. വർഷങ്ങൾ കുറേ കഴിഞ്ഞിട്ടും ഇരുവരും തമ്മിലുള്ള പ്രശ്നങ്ങൾ മാറിയിട്ടില്ലെന്ന വാർത്തയാണ് ബോളിവുഡിൽ വീണ്ടും ചർച്ചയാകുന്നത്.
ബോളിവുഡിലെ പ്രശസ്ത ഫാഷൻ ഫോട്ടോഗ്രാഫറായ ദാബു രത്നാനിയുടെ കലണ്ടർ ലോഞ്ചിനിടെ നടന്ന സംഭവമാണ് ഇപ്പോൾ വാർത്തകളിൽ ഇടം നേടുന്നത്. സാരിയും സിന്ദൂരക്കുറിയൊന്നുമില്ലാതെ കറുത്ത നിറത്തിലുള്ള പാശ്ചാത്യ വസ്ത്രവും സൺ ഗ്ലാസും വച്ചാണ് രേഖ കലണ്ടർ ലോഞ്ചിനെത്തിയത്. താര നിബിഡമായ ചടങ്ങിൽ ഓരോ ചിത്രങ്ങളിലൂടെയും വളരെ വിശദമായി കണ്ണോടിച്ച് അമിതാഭ് ബച്ചന്റെ ചിത്രത്തിനടുത്തെത്തിയപ്പോൾ രേഖ പിന്നോട്ട് മാറി. അദ്ദേഹത്തിന്റെ ചിത്രത്തിനു മുന്നിൽ നിന്നു ഫോട്ടോയ്ക്ക് പോസ് ചെയ്യാനും താരം മടിച്ചു. എന്തായാലും ഈ രംഗം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.