ധരിക്കുന്ന വസ്ത്രങ്ങൾ കൊണ്ട് ഫാഷൻ ലോകത്തെ ഞെട്ടിക്കാറുളള ബോളിവുഡ് സുന്ദരിയാണ് സോനം കപൂർ. സിനിമയ്ക്ക് പുറമെ പരസ്യം, മോഡലിംഗ്, ഫാഷൻ ഡിസൈനിംഗ് എന്നിങ്ങനെ നിരവധി മേഖലകളിൽ മിന്നിതിളങ്ങുന്ന താരം കൂടിയാണ് സോനം. അനിൽ കപൂറിന്റെ പ്രിയപുത്രി കൂടിയായ സോനം എപ്പോഴും തന്റേതായ ഫാഷൻ സെൻസ് കാഴ്ചവയ്ക്കാറുണ്ട്.
ഇന്നത്തെ തലമുറയിലെ കുട്ടികൾ ഏറ്റവും കൂടുതൽ അനുകരിക്കുന്നതും സോനത്തിനെ തന്നെയാണ്. ഇപ്പോഴിതാ താരത്തിന്റെ ഒരു സാരിയാണ് ആരാധകരെ ആകർഷിക്കുന്നത്. കാരണം മറ്റൊന്നുമല്ല, അതിൽ എന്തോ ഒന്ന് തമിഴിൽ എഴുതിയിട്ടുണ്ട്. ആരുടെ പേരാണ് അത് എന്ന് അന്വേഷിച്ച ആരാധകർക്ക് ഉത്തരവും കിട്ടി.
സ്വന്തം പേര് തന്നെയാണ് സോനം തന്റെ സാരിയിൽ പ്രിന്റ് ചെയ്തിരിക്കുന്നത്. ഇതോടൊപ്പം ഡിസൈനറായ മാസാബയുടെ പേരും പുതിയ ചിത്രമായ ഏക് ലഡ്കി കൊ ദേഖാ തൊ എന്ന ചിത്രത്തിന്റെ പേരും സാരിയിൽ പ്രിന്റ് ചെയ്തിട്ടുണ്ട്. മുംബയിൽ നടന്ന തന്റെ പുതിയ ചിത്രത്തിന്റെ പ്രത്യേക പ്രദർശനത്തിനത്തിനാണ് സ്പെഷ്യൽ സാരിയുടുത്ത് സോനമെത്തിയത്. മാസാബാ ഗുപ്തയാണ് സാരി ഡിസൈൻ ചെയ്തിരിക്കുന്നത്.