ekta-kapoor-

മുംബയ്: ബോളിവുഡ് നിർമ്മാതാവും സംവിധായികയുമായ എക്‌താ കപൂർ അമ്മയായി. വാടക ഗർഭപാത്രത്തിലൂടെ കുഞ്ഞു പിറന്ന വിവരം എക്‌ത തന്നെയാണ് ഇന്നലെ സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവച്ചത്. സഹോദരൻ തുഷാർ കപൂറും കുഞ്ഞിനായി വാടക ഗർഭപാത്രം തന്നെയാണ് തിരഞ്ഞെടുത്തത്. അമ്മയായതിൽ സന്തോഷം അറിയിച്ച് എക്‌ത സമൂഹമാദ്ധ്യമത്തിൽ പങ്കുവച്ച പോസ്റ്ര് വൈറലായി.

കുഞ്ഞിന് രവി കപൂർ എന്നാണ് പേരു നൽകിയിരിക്കുന്നത്.

നിരവധി തവണ ഐ.വി.എഫിലൂടെ അമ്മയാകാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടതിനെ തുടർന്നാണ് എക്‌ത വാടക ഗർഭപാത്രത്തിന്റെ സഹായം തേടിയതെന്ന് അവരുടെ ഡോക്ടർ വെളിപ്പെടുത്തി.

Pls send ur love and blessings for lil Ravie. ! JAI MATA DI JAI BALAJI pic.twitter.com/3SnL8iMsv2

— Ekta Kapoor (@ektaravikapoor) January 31, 2019