ലക്‌നൗ: ശബരിമല വിധി സുപ്രിംകോടതി പ്രഖ്യാപിച്ചത് ഹിന്ദുക്കളുടെ വികാരം മാനിക്കാതെയാണെന്ന് ആർ.എസ്.എസ് തലവൻ മോഹൻ ഭാഗവത്. ശബരിമലയിലേക്ക് പോകണമെന്ന് ആഗ്രഹിക്കുന്ന എല്ലാവർക്കും പ്രവേശനം നൽകുന്ന വിധിയാണ് കോടതി നടപ്പിലാക്കാൻ പ്രഖ്യാപിച്ചതൊന്നും മോഹൻ ഭാഗവത് പറഞ്ഞു. കുംഭമേളയോടനുബന്ധിച്ച് പ്രയാഗ് രാജിൽ വി.എച്ച്.പി സംഘടിപ്പിച്ച ധരം സൻസദിലാണ് ഭാഗവത് ഇക്കാര്യം വ്യക്തമാക്കിയത്.
ശബരിമലയിൽ പോകുന്ന സ്ത്രീകളെ തടഞ്ഞാൽ അവർക്ക് സുരക്ഷയെരുക്കണമെന്നും കോടതി വ്യക്തമാക്കി. എന്നാൽ ഭക്തരായ ഒരു സ്ത്രീയും ശബരിമലയിൽ പോകാൻ തയ്യാറായില്ല. അപ്പോഴാണ് ശ്രീലങ്കയിലെ യുവതിയെ കൊണ്ടുവന്ന് പിൻവാതിലിലൂടെ കയറ്റിയതെന്നും മോഹൻ ഭാഗവത് പറഞ്ഞു.
കോടിക്കണക്കിന് ഹിന്ദുക്കളുടെ വികാരം സുപ്രിംകോടതി മാനിച്ചില്ല. മാത്രമല്ല ഹിന്ദുക്കളുടെ വികാരം വേദനിക്കപ്പെടുമെന്ന് കേടതി ഒാർമ്മിച്ചില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ശബരിമലയിൽ യുവതികൾക്ക് പ്രവേശനം നൽകിയത് സംബന്ധിച്ച് നേരത്തെ ആർ.എസ്.എസ് അനുകൂല നിലപാടാണ് സ്വീകരിച്ചത്. എന്നാൽ പിന്നീട് ആർ.എസ്.എസ് നിലപാട് മാറ്റുകയായിരുന്നു. സുപ്രിംകോടതി വിധിയെ തുടന്ന് കേരളത്തിൽ ആർ.എസ്.എസിന്റെ നേതൃത്വത്തിൽ പ്രതിഷേധങ്ങൾ നടന്നിരുന്നു.