surgical-strike

ന്യൂഡൽഹി: എൻ.ഡി.എ സർക്കാരിന്റെ ഭരണ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ നയപ്രഖ്യാപന പ്രസംഗം. എൻ.ഡി.എ സർക്കാരിന്റെ നാല് വർഷത്തെ നേട്ടങ്ങളാണ് നയപ്രഖ്യാപനത്തിൽ ഉൾപ്പെടുത്തിയത്. ജി.സ്.ടിയും നോട്ട് നിരോധനവും മോദി സർക്കാറിന്റെ നേട്ടങ്ങളാണെന്ന് രാഷ്ട്രപതി പ്രഖ്യാപിച്ചു. ഇന്ത്യയുടെ നയതന്ത്രത്തിൽ ഉണ്ടായ മാറ്റവും ശത്രുരാജ്യങ്ങളെ നേരിടാൻ ഇന്ത്യ സ്വീകരിച്ച മാർഗങ്ങളും അദ്ദേഹം വിശദീകരിച്ചു.

സർജിക്കൽ സ്ട്രെെക്ക് ഉറി ആക്രമണത്തിന് പലിശ ചേർത്ത് ഇന്ത്യ നർകിയ തിരിച്ചടിയാണെന്ന രാംനാഥ് കോവിന്ദിന്റെ പ്രസംഗം നിറഞ്ഞ കെെയ്യടികളോടെയാണ് സഭ സ്വീകരിച്ചത്. ലോകത്തിന് മുന്നിൽ ഇന്ത്യയുടെ നയമെന്താണെന്ന് തെളിയിച്ച് കൊടുത്തതാണിത്. യുദ്ധതന്ത്രമെന്താണെന്ന് കാണിച്ച്‌ നൽകിയത് സർജ്ജിക്കൽ സ്ട്രൈക്കിലൂടെയാണെന്ന പറഞ്ഞപ്പോൾ സഭയിൽ ആരവങ്ങളുയർന്നു.

എന്നാൽ മുൻസീറ്റിൽത്തന്നെയായിരുന്നു രാഹുൽ ഗാന്ധിയും മറ്റ് കോൺഗ്രസ് പ്രതിനിധികളും ഇരുന്നത്. മിന്നലാക്രമണത്തെക്കുറിച്ചും സർജിക്കൽ സ്ട്രൈക്കിനെക്കുറിച്ച് രാഷ്ട്രപതി സംസാരിച്ചപ്പോൾ രാഹുലും മറ്റ് പ്രതിനിധികളും മൗനം പാലിച്ചതും ശ്രദ്ധേയമായി. നോട്ട് നിരോധനത്തെയും രാഷ്ട്രപതി പ്രസംഗത്തിൽ ന്യായീകരിച്ചു. രാജ്യത്ത് കള്ളപ്പണമില്ലാതാക്കിയത് നോട്ട് നിരോധനം വഴിയാണെന്ന് രാഷ്ട്രപതി പറഞ്ഞു. കണക്കിൽപെടാത്ത പണം തിരിച്ചുപിടിക്കാൻ ഇതുവഴി കഴിഞ്ഞു. കള്ളപ്പണത്തിനെതിരെ ശക്തമായ നടപടികളുമായി സർക്കാർ മുന്നോട്ടു പോകുകയാണ്. കള്ളപ്പണവും അഴിമതിയും വലിയൊരളവോളം തടയാൻ സർക്കാരിനു സാധിച്ചിട്ടുണ്ടെന്നും രാഷ്ട്രപതി പറഞ്ഞു.