ന്യൂഡൽഹി : രാജ്യത്തെ തൊഴിലില്ലായ്‌മ 45 വർഷത്തെ കൂടിയ നിരക്കിലാണെന്ന ദേശീയ സാമ്പിൾ സർവേ റിപ്പോർട്ട് അപൂർണമെന്ന് നീതി ആയോഗ് സി.ഇ.ഒ അമിതാഭ് കാന്ത്. തൊഴിലില്ലായ്മ റിപ്പോർട്ട്
റിപ്പോർട്ട് പൂർത്തി ആയിട്ടില്ലെന്നും അമിതാഭ് കാന്ത് വിശദമാക്കി. നോട്ട് നിരോധനത്തിന് പിന്നാലെ രാജ്യത്തെ തൊഴിലില്ലായ്മ കുത്തനെ കൂടിയെന്ന് ദേശീയ സാംപിൾ സർവേ ഓർഗനൈസേഷൻ സർവേ പുറത്ത് വന്നിരുന്നു.
നോട്ടു നിരോധനം തൊഴിൽ മേഖലയെ തകർത്തെന്നായിരുന്നു സർവേയിലെ കണ്ടെത്തൽ. . 2011-12ൽ തൊഴിലില്ലായ്‌മ നിരക്ക് 2.2 ശതമാനമായിരുന്നു. 2017-2018ൽ 6.1 ശതമാനമായി. ഗ്രാമ പ്രദേശത്തെക്കാളും നഗര പ്രദേശങ്ങളിലാണ് തൊഴിലില്ലായ്‌മ കൂടുതലെന്നും റിപ്പോർട്ടിൽ പറയുന്നു.ആഘാതം ഏറ്റവും അധികം ബാധിച്ചത് യുവാക്കളെയാണെന്നും റിപ്പോർട്ട് വിശദമാക്കുന്നു.
സ്റ്റാറ്റിസ്റ്റിക്കൽ കമ്മിഷൻ റിപ്പോർട്ട് അംഗീകരിച്ചെങ്കിലും കണ്ടെത്തലുകൾ കേന്ദ്രസർക്കാർ നിരാകരിച്ചതിനാൽ റിപ്പോർട്ട് പ്രസിദ്ധീകരിച്ചിരുന്നില്ല. ഇതിൽ പ്രതിഷേധിച്ച് നാഷണൽ സ്റ്റാറ്റിസ്റ്റിക്കൽ കമ്മിഷൻ ആക്ടിംഗ് ചെയർമാൻ പി.സി. മോഹനനും മറ്റൊരു അംഗവും കഴിഞ്ഞ ദിവസം രാജിച്ചിരുന്നു.