ന്യൂഡൽഹി: സി.ബി.ഐ മുൻ ഡയറക്ടർ അലോക് വർമ്മയ്ക്കെതിരെ കേന്ദ്രസർക്കാർ നിയമനടപടിക്ക്. അലോക് വർമയുടെ രാജി സ്വീകരിക്കില്ലെന്നും ഫയർ സർവീസസ് ഡയറക്ടർ ജനറൽ സ്ഥാനം ഏറ്റെടുക്കാതിരുന്നതിന് അച്ചടക്ക നടപടിയെടുക്കാനുമാണ് നീക്കമെന്ന് ആഭ്യന്തര മന്ത്രാലയത്തെ ഉദ്ധരിച്ച് ഒരുദേശീയ മാദ്ധ്യമം റിപ്പോർട്ട് ചെയ്തു. ഇന്ന് വിരമിക്കാനിരിക്കെയാണ് അലോക് വർമയ്ക്കെതിരേ കേന്ദ്രം നടപടിക്കു ഒരുങ്ങുന്നത്.
അഴിമതി ആരോപണത്തേത്തുടർന്ന് സി.ബി.ഐ മേധാവി സ്ഥാനത്തു നിന്ന് നീക്കിയ അലോക് വർമയെ സുപ്രീംകോടതി ഇടപെട്ട് വീണ്ടും തിരിച്ചുകൊണ്ടുവന്നുവെങ്കിലും 48 മണിക്കൂറിനുള്ളിൽ പ്രധാനമന്ത്രി ഉള്‍പ്പെട്ട ഉന്നതാധികാര സമിതി അദ്ദേഹത്തെ പുറത്താക്കി. തുടർന്നാണ് അദ്ദേഹം രാജിവെച്ചത്.